ഏഷ്യൻ ഗെയിംസ്; യോഗ്യതാ മത്സരങ്ങൾ ഓഗസ്റ്റിലേക്ക്, താരങ്ങളെ അനുനയിപ്പിക്കാൻ ഐഒഎ

ഗുസ്തി താരങ്ങളെ അനുനയപ്പിക്കാൻ കൂടുതൽ നടപടികളുമായി ഐഒഎ (ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ). ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള യോഗ്യതാ മത്സരങ്ങൾ നടത്തുന്നത് ഓഗസ്റ്റിലേക്ക് മാറ്റാനുള്ള നീക്കവുമായിട്ടാണ് ഐഒഎ രംഗത്ത് വന്നിരിക്കുന്നത്. ഈ കാര്യം അഭ്യർത്ഥിച്ച് ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയ്ക്ക് ഐഒഎ കത്ത് നൽകി. സമരത്തിലായിരുന്ന താരങ്ങൾക്ക് പരിശീലനത്തിന് വേണ്ടത്ര സമയം കിട്ടാത്ത സാഹചര്യത്തിലാണ് ഐഒഎയുടെ നീക്കം .നേരത്തെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി താരങ്ങൾ നടത്തിയ ചർച്ചയിൽ പരിശീലനം സംബന്ധിച്ച വിഷയം ഉയർന്ന് വന്നിരുന്നു . മതിയായ സമയം ലഭിക്കുന്നില്ലെന്ന ആശങ്ക ഗുസ്തി താരങ്ങൾ പ്രകടിപ്പിച്ചിരുന്നു . ലൈംഗീക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് താരങ്ങൾ സമരം നടത്തുന്നത്.

അതേസമയം, ബ്രിജ് ഭൂഷൺ സിം​ഗിനെതിരായ പരാതിയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിൻമാറിയ സംഭവത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്ന് ​ഗുസ്തി താരം സാക്ഷി മാലിക് ആരോപിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി. കുറ്റപത്രം കണ്ടശേഷം തുടർനടപടികൾ തീരുമാനിക്കും. ബ്രിജ് ഭൂഷണെതിരെ കൃത്യമായ തെളിവുകളുണ്ടെന്നാണ് ലഭിച്ച വിവരം. നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷം തീരുമാനമെന്നും സാക്ഷി മാലിക് വിശദമാക്കി. കുറ്റപത്രത്തിൽ ബ്രിജ് ഭൂഷന്റെ പേരുണ്ടെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ബ്രിജ് ഭൂഷണതിരായ കുറ്റപത്രം സമർപ്പിച്ചത്. കൂടാതെ സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. കേസ് നാലിന് പരിഗണിക്കും. നൽകിയത് വ്യാജ പരാതിയാണെന്നും, മകൾക്ക് ചാംപ്യൻഷിപ്പിൽ സെലക്ഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Also Read: “വോട്ടുകള്‍ക്ക് കോടികള്‍ ചെലവാക്കുന്നവര്‍ എത്ര രൂപ സമ്പാദിക്കുന്നുണ്ടാവും”: നടന്‍ വിജയ്
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News