ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ കേസ്, സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്യും

ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ കേസിൽ എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. നാളെ തിരുവന്തപുരത്തെത്തിയാവും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും സിന്ധു ഹാജരായിരുന്നില്ല.

ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ കഴിയില്ലെന്ന് സിന്ധു അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. പോക്സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് എന്നിവർക്കെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നായിരുന്നു പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here