നല്ല സിനിമകൾ ചെയ്‌താൽ സ്നേഹിക്കാൻ ഒരുപാട് ആളുകൾ കാണും, പത്ത് മോശം സിനിമകൾ ചെയ്താൽ ആരും കൂടെ കാണില്ല: ആസിഫ് അലി

നല്ല സിനിമകൾ ചെയ്‌താൽ സ്നേഹിക്കാൻ ഒരുപാട് ആളുകൾ കാണുമെന്ന് നടൻ ആസിഫ് അലി. എന്നാൽ പത്ത് മോശം സിനിമകൾ ചെയ്താൽ ആരും കൂടെ കാണില്ലെന്നും, നല്ല സിനിമ ചെയ്താല്‍ ആളുകൾ തിയേറ്ററിൽ കേറുമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

ALSO READ: മാസ് ലുക്കില്‍ കംപ്ലീറ്റ് ആക്ടര്‍, തിരുവോണാശംസകൾ നേർന്ന് മോഹൻലാൽ

ആസിഫ് അലി പറഞ്ഞത്

ഒരിക്കലും പുതിയ ആളുകളുടെ സിനിമകള്‍ കാണാന്‍ ആളുകള്‍ എഫേര്‍ട്ട് ഇടാത്ത കാലത്താണ് ഋതുവും സോള്‍ട്ട് ആന്‍ഡ് പെപ്പറും ട്രാഫിക്കുമെല്ലാം വന്നത്. ട്രാഫിക്കില്‍ എല്ലാവരും പുതിയ ആളുകള്‍ അല്ലായിരുന്നെങ്കിലും അന്ന് അത് ഒരു പുതിയ കോണ്‍സെപ്റ്റ് ആയിരുന്നു. ചിത്രം ഇറങ്ങി ഒന്നര ദിവസം ഒരു മനുഷ്യനും തിയേറ്ററില്‍ ഉണ്ടായിരുന്നില്ല. സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ വരികയും കാണുകയും ചെയ്യും.

ALSO READ: ജ്യൂസ് കടയിൽ നിന്നും സംവിധായകനിലേക്ക്; ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തിന് ആശംസകളുമായി ബേസിൽ ജോസഫ്

2018 എന്ന സിനിമ നമ്മള്‍ ചെയ്തു. മലയാളത്തില്‍ അത്രയും വലിയ ബജറ്റിലാണ് ആ സിനിമ ചെയ്തത്. അത് ഏറ്റവും വലിയ വിജയമായത് ആ സിനിമ നല്ലതായതുകൊണ്ടാണ്. ഇന്ന് വേറെ ഒരാളെ വച്ച് ഒരു നല്ല സിനിമ ചെയ്താല്‍, അയാളുടെ സിനിമ കാണാന്‍ ആളുകള്‍ വരും. അതൊരിക്കലും അഭിനേതാക്കള്‍ കാരണമല്ല, സിനിമ നല്ലതാകുമ്പോഴാണ് ആളുകള്‍ വരുന്നത്.

ALSO READ: പാചക വാതക സിലിണ്ടറിന് 200 രൂപ കുറയും

നമുക്ക് പ്രിയപ്പെട്ട അഭിനേതാക്കള്‍ മരിക്കുമ്പോള്‍ നമ്മള്‍ അവരില്ലാതെ സിനിമ എങ്ങനെ മുന്നോട്ട് പോകുമെന്ന് ആലോചിക്കാറുണ്ട്. എന്നാല്‍ സിനിമ ആര്‍ക്ക് വേണ്ടിയും കാത്തിരിക്കില്ല. അവര്‍ റീപ്ലേസ് ചെയ്യപ്പെടും. സിനിമ നന്നാകുമ്പോഴാണ് എല്ലാവര്‍ക്കും നമ്മളോട് ഇഷ്ടം തോന്നുന്നത്. പത്തു മോശം സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആരുമില്ല,’ ആസിഫ് അലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here