പിറന്നാള്‍ ദിനത്തില്‍ ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ പ്രഖ്യാപിച്ചു

ആസിഫ് അലി നായകനായ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ആഭ്യന്തര കുറ്റവാളി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വരും മാസങ്ങളിൽ ആരംഭിക്കും. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ ആസിഫ് അലി പങ്കുവെച്ചു.

ALSO READ: കേരള പൊലീസില്‍ പുതിയ സൈബര്‍ ഡിവിഷന്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത് നവാഗതനായ സേതുനാഥ്‌ പത്മകുമാര്‍ ആണ്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി.

ALSO READ: സാദിഖലി തങ്ങള്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം : ഐഎന്‍എല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News