‘അത് ഉത്തരമില്ലാത്ത ചോദ്യമാണ്’: ആസിഫ് അലി

മലയാള സിനിമ മേഖലയിലെ നിലപാടുള്ള മുന്നിര നടന്മാരിൽ ഒരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായക വേഷത്തിൽ നടൻ എത്തി. കോമേഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ പറ്റുന്ന നടൻ കൂടെയാണ് ആസിഫ് അലി.

ആസിഫ് അലി കഴിഞ്ഞ 15 വർഷ കാലമായി മലയാളസിനിമയില്‍സജീവമാണ്. കരിയറിന്റെ ആദ്യകാലങ്ങളിൽ മികച്ച സംവിധായകരുടെ സിനിമകളില്‍ നടൻ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇടയ്ക്ക് നടന്റെ പല സിനിമകളും പരാജയങ്ങൾ ആയിരുന്നു. പിന്നീട് 2024 ൽ പുറത്തിറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു.

Also read: ‘ഏട്ടൻ എന്നെ ഏറ്റവും കൂടുതൽ ഉപദേശിക്കുന്നത് ആ കാര്യത്തിനാണ്’: ധ്യാൻ ശ്രീനിവാസൻ

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ സിനിമകൾ വാണിജ്യ വിജയം നേടാത്തതിനെ കുറിച്ച് സംസാരിക്കുകയാണ്. പ്രേക്ഷകർ മികച്ച അഭിപ്രായം പറയുന്ന സിനിമകൾ പലതും വാണിജ്യപരമായി വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രേക്ഷകർ തിയേറ്ററിൽ കയറുന്നത് എന്ന് അറിയില്ല എന്നും അത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമാണ് എന്ന് നടൻ പറയുന്നു. അത് തനിക്ക് മാത്രമല്ല ഒരു ആക്ടേഴ്‌സിനും മനസിലാകാത്ത കാര്യമാണ് എന്നും നടൻ കൂട്ടിച്ചേർത്തു.

ആസിഫ് അലിയുടെ വാക്കുകൾ:

‘എല്ലാ സിനിമയും കൊമേഷ്യലി വിജയിക്കണമെന്ന് പറയാന്‍ സാധിക്കുമോ? നല്ല സിനിമകള്‍ ചെയ്യുക. വിജയിക്കുന്ന സിനിമകള്‍ എന്ന്
പറയുമ്പോള്‍, ചിലപ്പോള്‍ തിയേറ്ററില്‍ വന്ന് കാണാന്‍ എക്ട്രാ ഫാക്ടേഴ്‌സ് ഉള്ള സിനിമയായിരിക്കും.

ശരിക്കും എനിക്ക് എന്നല്ല ഒരു ആക്ടേഴ്‌സിനും മനസിലാകാത്ത കാര്യമാണ്, പല സമയത്തും ചില സിനിമകള്‍ എന്തുകൊണ്ടാണ് കാണാന്‍ പ്രിഫര്‍ ചെയ്യാത്തത് എന്നുള്ളത്. അതൊരു ഉത്തരമില്ലാത്ത ചോദ്യമാണ്. നല്ല സിനിമ ചെയ്യാനാണ് നമുക്ക് ശ്രമിക്കാന്‍ പറ്റുകയുള്ളു. ആളുകള്‍ കാണുക എന്നുള്ളത് കുറച്ച് പണിയാണ്,’ ആസിഫ് അലി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News