ഞാന്‍ സിനിമയിലെത്തിയതിന് കാരണം ആ വലിയ നടന്‍; എനിക്ക് നടനാകണമെന്ന് തോന്നിയത് ആ അഭിനയം കണ്ടതിന് ശേഷം: ആസിഫ് അലി

സിനിമയിലേക്ക് എത്തിയതിന്റെ കാരണം തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട നായകനായ ആസിഫ് അലി. തന്റെ അച്ഛന്‍ കാരണമാണ് സിനിമയിലേക്ക് എത്തിയതെന്ന് താരം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

കുട്ടികാലത്തെല്ലാം ഞാന്‍ ഒരു സിനിമ ഭ്രാന്തനായിരുന്നു. മോഹന്‍ലാലിന്റെ ഫാനായിരുന്നു ഞാന്‍. കമല്‍ ഹാസന്റെ സിനിമകളും ഞാന്‍ കാണുമായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നടനാകണം എന്ന് എനിക്ക് ആഗ്രഹം വന്നതുതന്നെ കമല്‍ ഹാസനെ കണ്ടതുകൊണ്ടാണെന്നും ആസിഫ് അലി പറഞ്ഞു.

Also Read : ‘ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, ആ സമയം വരെ അങ്ങനെ ചെയ്തതിന് കാരണമുണ്ട്’: സുജാത

‘ഞാന്‍ സിനിമയിലേക്ക് എത്തുന്നത് തന്നെ എന്റെ അച്ഛന്‍ കാരണമാണ്. അച്ഛന്‍ വലിയൊരു സിനിമ പ്രേമിയായിരുന്നു. ഏത് സിനിമ റിലീസായാലും ഞങ്ങള്‍ കുടുംബ സമേതം കാണുമായിരുന്നു. കുട്ടികാലത്തെല്ലാം ഞാന്‍ ഒരു സിനിമ ഭ്രാന്തനായിരുന്നു. മോഹന്‍ലാലിന്റെ ഫാനായിരുന്നു ഞാന്‍. കമല്‍ ഹാസന്റെ സിനിമകളും ഞാന്‍ കാണുമായിരുന്നു.

സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നടനാകണം എന്ന് എനിക്ക് ആഗ്രഹം വന്നതുതന്നെ കമല്‍ ഹാസനെ കണ്ടതുകൊണ്ടാണ്. അദ്ദേഹം ഓരോ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതും അവക്ക് ജീവന്‍ കൊടുക്കുന്നതുമെല്ലാം കാണുമ്പോള്‍ എനിക്ക് കിക്കാകും. എനിക്കും അദ്ദേഹത്തെപ്പോലെ ഒരുപാട് വ്യക്തിത്വങ്ങളിലൂടെ ജീവിക്കണമായിരുന്നു.

കമല്‍ ഹാസന്റെ ഓരോ സിനിമയും എടുത്ത് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും ഒരു സിനിമയില്‍ കണ്ട കമല്‍ ഹാസനെ നിങ്ങള്‍ക്ക് അടുത്ത സിനിമയില്‍ കാണാന്‍ കഴിയില്ലെന്ന്. അതൊക്കെ കണ്ടപ്പോള്‍ ഞാന്‍ വളരെ എക്സൈറ്റഡ് ആയി. എനിക്കും അതെല്ലാം ചെയ്യണമെന്ന് തോന്നി. പിന്നെ എന്തായാലും എനിക്കൊരു സൂപ്പര്‍സ്റ്റാര്‍ ഇമേജും ഫാന്‍ ബേസും എല്ലാം വേണമെന്നും ആഗ്രഹമുണ്ടായിരുന്നു.

എന്നാല്‍ ഞാന്‍ എന്റെ ആദ്യത്തെ സിനിമയായ ഋതു ചെയ്തപ്പോള്‍ സംവിധായകന്‍ ശ്യാമപ്രസാദ് എന്റെ മൊത്തത്തിലുള്ള ആറ്റിട്യൂടും മാറ്റിക്കളഞ്ഞു. അദ്ദേഹം എനിക്ക് സിനിമയുടെ മറ്റുതലങ്ങള്‍ കാണിച്ച് തന്നു. വ്യത്യസ്തമായ രീതിയിലൂടെ സിനിമയില്‍ നിന്ന് സംതൃപ്തി നേടാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു,’ ആസിഫ് അലി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News