
അമോൽ ഗുപ്ത തിരക്കഥയെഴുതി ആമിർ ഖാൻ സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ഹൃദയഹാരിയായ ചിത്രമാണ്താരെ സമീൻ പർ. ദർശീല് സഫാരി എന്ന ബാലതാരത്തിന്റെ പ്രകടനം കൂടി ചേർന്നപ്പോൾ ചിത്രം ആസ്വാദകന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു.
താരെ സമീൻ പർ എന്ന ചിത്രത്തെ കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ആസിഫ് അലി. ആ സിനിമ കണ്ടപ്പോൾ തന്റെ ബയോപിക് പോലെയാണ് തോന്നിയതെന്നും നടൻ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടൻ ആ സിനിമ സൃഷ്ടിച്ച സ്വാധീനത്തെ പറ്റി സംസാരിച്ചത്.

Also Read: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ നേരിട്ട് കണ്ട് ഹൈക്കോടതി ജസ്റ്റിസ്, വിധി 9ന് അറിയാം
തിരക്കഥ തയ്യാറാക്കിയ അമോൽ ഗുപ്ത തീർച്ചയായും ബോർഡിങ് സ്കൂളിൽ പഠിച്ചയാളായിരിക്കുമെന്നും. താനും ബോർഡിങ്ങിൽ പഠിച്ചയാളാണെന്നും ആസിഫ് പറഞ്ഞു. വാഷ് ബെയ്സിൻ ഇരിക്കുന്ന സ്ഥലം ഞങ്ങളെല്ലാം കരയാൻ പോകുന്ന സ്ഥലമായിരുന്നു. ചിലയിടത്ത് ആ സിനിമ കണ്ടപ്പോൾ അതെന്റെ ബയോപിക് പോലെ തോന്നിയെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
എന്നെ ബോർഡിങ്ങിലയച്ചപ്പോൾ പാരന്റ്‌സിന് എന്നോടുള്ള ഇഷ്ടം കുറഞ്ഞതുകൊണ്ടാണെന്നാണ് ഞാൻ ചിന്തിച്ചത്. എല്ലാ കുട്ടികളും ചിന്തിക്കുന്നത് അങ്ങനെത്തന്നെയായിരിക്കും. നമുക്കെപ്പോഴും നമ്മളെ വീട്ടിൽ നിന്ന് പറഞ്ഞ് വിട്ടു എന്ന തോന്നലായിരിക്കും ഉണ്ടാകുക എന്നും ആസിഫ് അലി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here