സമരക്കാരെ കേൾക്കുക ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വം; അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും: ആസിഫ് അലി

asif ali

ദില്ലിയിൽ നടക്കുന്ന യുവജന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയറിയിച്ച് നടൻ ആസിഫ് അലി. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഡൽഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന യുവത ഈ നാടിൻ്റെ ഭാവി വാ​ഗ്ദാനങ്ങളാണ്. അവർക്ക് കൂടി പറയാനുള്ളത് ഭരണകൂടം കേൾക്കുകയെന്നത് ഉത്തരവാദിത്തമാണെന്നും അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിൻ്റെ കടമയാണെന്നും ആസിഫ് അലി സമൂഹമാധ്യമത്തിൽ കുറിച്ചു.

നിരവധി പ്രമുഖർ യുവജനവ വിദ്യാർഥി സമരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ദുൽഖർ സൽമാൻ, ടൊവിനൊ തോമസ് തുടങ്ങി വിരവധി പേർ സമൂഹമാധ്യമത്തിലൂടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്തുണ അർപ്പിച്ച ടൊവിനൊ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവമോർച്ചയെത്തിയതും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.

Also read: നിങ്ങളെ മർദിച്ച പൊലീസും ഗുണ്ടകളും ഭീരുക്കളാണ്; പ്രിയപ്പെട്ടവരെ അഭിവാദ്യങ്ങൾ: കിഷോർ കുമാർ

ദില്ലിയിൽ യുവാക്കളുടെ പ്രതിഷേധത്തെ അടിച്ചമർത്താനാണ് ബി ജെ പി ഭരണ കൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിക്രുരമായാണ് വിദ്യാർഥികളെ പൊലീസ് മർദ്ദിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളുമായി ഇടതുസംഘടന​കളുൾപ്പെടെ രം​ഗത്ത് വരുകയും ചെയ്തിരുന്നു. എസ് എഫ് ഐ ഉൾപ്പെടെ ശക്തമായ സമരമാർ​ഗങ്ങളിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News