അൻസിബയെപ്പോലുള്ളവർക്ക് നിവർത്തികേടുകൊണ്ടാണ് പ്രതികരിക്കേണ്ടി വരുന്നത്: ആസിഫ് അലി

asif ali on ansiba

അൻസിബയെപ്പോലെയുള്ളവർ നിവർത്തികേടുകൊണ്ടാണ് പ്രതികരിക്കേണ്ടി വരുന്നതെന്ന് നടൻ ആസിഫ് അലി. അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ട്. സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണം.

Also read: ‘കുറ്റാരോപിതരുടെ കപട മുഖം താഴെ വീഴണം’, ടിനി ടോമിനെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്ന് അൻസിബ ഹസ്സൻ

ജാതി മത വിഷയങ്ങൾ വരുമ്പോൾ സാമാന്യബുദ്ധി ഉപയോഗിച്ച് പ്രതികരിക്കുന്നതാണ് ഉചിതമെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം നടൻ ടിനി ടോമിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നാട്ട് പോകുമെന്ന് നടി അൻസിബ ഹസ്സൻ പറഞ്ഞിരുന്നു. ടിനി ടോം സാമൂഹ്യ വിപത്തെന്നും അൻസിബ ഹസൻ പറഞ്ഞു.

Also read: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിനും മാലിന്യപ്രശ്നത്തിനും അടിയന്തര പരിഹാരം വേണം; സർക്കാരിനോടും കോർപറേഷനോടും സിപിഐഎം

അതേസമയം തൃപ്പൂണിത്തുറ വനിതാ സെൽ ഓഫീസിലേക്ക്  തന്നെ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അൻസിബ നൽകിയ പരാതിയിൽ തൃക്കാക്കര എ സി പി അൻസിബയുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News