മോദിയുടെ പ്രസംഗം ഏറ്റില്ല; സച്ചിന്‍ പൈലറ്റിന്റെ വീഡിയോ പങ്കുവച്ച് ഗെഹ്ലോട്ട്

രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തെറ്റുകള്‍ ചോദ്യം ചെയ്ത രാജേഷ് പൈലറ്റിനോടുള്ള വിരോധമാണ് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം മകന്‍ സച്ചിന്‍ പൈലറ്റിനോട് അവര്‍ തീര്‍ക്കുന്നതെന്ന് പ്രധാനമന്ത്രി ഭില്‍വാരയില്‍ നടന്ന റാലിയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി തങ്ങള്‍ക്കിടയിലോ പാര്‍ട്ടിയിലോ യാതൊരു ഭിന്നതയുമില്ലെന്ന് സച്ചിന്‍ പൈലറ്റിന്റെ വീഡിയോ തന്നെ പങ്കുവച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് മറുപടി നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി.

ALSO READ: അമ്മ മനസ് നൊന്തു; നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി പൊലീസ് ഉദ്യോഗസ്ഥ

തന്റെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളിലാണ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്റെ,  കോണ്‍ഗ്രസിന് വോട്ടു നല്‍കണമെന്ന് വോട്ടര്‍മാരോട്  പറയുന്ന വീഡിയോ മുഖ്യമന്ത്രി പങ്കുവച്ചത്. ശനിയാഴ്ചയാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ALSO READ:  കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറയാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ല; മന്ത്രി കെ രാജന്‍

1.51 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തന്റെ ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഗെഹ്ലോട്ട് പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ ആവശ്യപ്പെടുന്നതിനൊപ്പം പൊതുജന വികാരവും വോട്ടര്‍മാരുടെ താല്‍പര്യവും കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തണമെന്നതാണെന്നും സച്ചിന്  പറയുന്നുണ്ട്.

ALSO READ: മേ​ലു​ദ്യോ​ഗ​സ്ഥ​നെ വെടിവച്ചുകൊന്ന കേസ്; താൻ മാനസിക രോഗിയെന്ന് പ്രതി

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നിരവധി യോഗങ്ങള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു. ചിലയിടങ്ങളില്‍ വിചാരിച്ചിട്ടും പോകാന്‍ കഴിഞ്ഞില്ല. അതിനാല്‍ സംസ്ഥാനത്തിന്റെ വികസനത്തെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തമായി നിലനിര്‍ത്താന്‍ എല്ലാവരും കൈപ്പത്തിക്ക് തന്നെ വോട്ടു ചെയ്യണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. ഒരിക്കലും ബിജെപി സര്‍ക്കാരിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്‌കീമുകള്‍ അവസാനിപ്പിക്കാന്‍ അവസരം നല്‍കരുതെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News