
അടിയന്തിരാവസ്ഥയില്‍ നീണ്ടകാലം തടവില്‍ കഴിഞ്ഞപോള്‍ മാഷിനെ കണ്ട അനുഭവം പങ്കുവെച്ച് അശോകന്‍ ചരുവില്‍. തൃശൂരിലെ അടിയന്തരാവസ്ഥ അമ്പതാം വര്‍ഷം / പഴയ പോരാളികളെ ആദരിക്കല്‍ പരിപാടിയില്‍ വെച്ചാണ് സഖാവ് പോള്‍ കോക്കാട്ടിനെ കണ്ടതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തൃശൂരിലെ അടിയന്തരാവസ്ഥ അമ്പതാം വര്‍ഷം / പഴയ പോരാളികളെ ആദരിക്കല്‍ പരിപാടിയില്‍ വെച്ച് സഖാവ് പോള്‍ കോക്കാട്ട് മാഷെ കണ്ടു. നടക്കാന്‍ കുറച്ച് പ്രയാസമുണ്ടെങ്കിലും അദ്ദേഹം ഉന്മേഷത്തോടെ സംസാരിച്ചു.
അടിയന്തിരാവസ്ഥയില്‍ നീണ്ടകാലം തടവില്‍ കഴിഞ്ഞയാളാണ് പോള്‍ മാഷ്. മികച്ച പ്രഭാഷകനും സംഘാടകനുമാണ്. എല്ലാവരോടും സ്‌നേഹം നിറഞ്ഞ പെരുമാറ്റ ശൈലി. നല്ല വായനക്കാരന്‍. എനിക്കു തോന്നുന്നത്: അസാമാന്യ നേതൃശേഷിയുള്ളവരെ തെരഞ്ഞുപിടിച്ച് കേസിന്‍ പെടുത്തി അറസ്റ്റു ചെയ്യുകയായിരുന്നു അന്ന് എന്നാണ്. മിസ പ്രകാരവും ഡിഐആറില്‍ പെടുത്തിയും മാഷെ അറസ്റ്റു ചെയ്തിരുന്നു.
അച്ഛനെ കാണാന്‍ വീട്ടില്‍ വന്നാണ് ഞാന്‍ മാഷെ ആദ്യം കാണുന്നത്. 1970ല്‍ ആയിരിക്കും അത്. അച്ഛന്‍ അപ്പോഴേക്കും രോഗം ബാധിച്ച് പൊതുപ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. അതിനുമുമ്പെ പോള്‍ മാഷെക്കുറിച്ച് അച്ഛന്‍ വീട്ടില്‍ പറയാറുണ്ട്. ചെറിയൊരു കാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം ഉപേക്ഷിച്ച് അദ്ദേഹം സി.പി.ഐ.എമ്മിലേക്ക് എത്തിയ കാലമായിരുന്നു അത്.
അടിയന്തിരാവസ്ഥക്കുശേഷം രണ്ടു തവണ തുടര്‍ച്ചയായി പോള്‍ മാഷ് മാളയില്‍ കെ.കരുണാകരനെതിരെ മത്സരിച്ചു. രണ്ടാംതവണ നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്.
അധ്യാപകസംഘടനയില്‍ കുറച്ചുകാലം ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. നാലഞ്ചുവര്‍ഷം മുമ്പ് പഴയ സഖാക്കളെ ചെന്നുകണ്ടുള്ള ഒരു സഞ്ചാരപരിപാടി ഞങ്ങള്‍ ഒന്നിച്ചു നടത്തിയിരുന്നു. കെ.പി.ദിവാകരന്‍ മാഷും അന്നു കൂടെയുണ്ടായിരുന്നു.
പോള്‍മാഷടെ ഭാര്യ കാതറിന്‍ പോള്‍ വനിതാ സംഘടനാ നേതാവും നീണ്ടകാലം ആളൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു.
അശോകന്‍ ചരുവില്‍
25 06 2025
(ഫോട്ടോ: സതീശന്‍ പുല്ലൂര്‍)
Satheesan Pullur

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here