
അസമില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അസം സ്റ്റേറ്റ് ബോര്‍ഡിന്റെ പ്ലസ് വണ്‍ പരീക്ഷകള്‍ റദ്ദാക്കി. നിരവധിയിടങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പരീക്ഷ റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി റനോജ് പേഗു പറഞ്ഞു.
അടുത്ത എക്‌സാം ഷെഡ്യൂള്‍ ഉടന്‍ അറിയിക്കുമെന്നും തിങ്കളാഴ്ച ഇത് സംബന്ധിച്ച മീറ്റിങ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 24 മുതല്‍ 29 വരെ 36 വിഷയങ്ങളിലായി നടക്കാനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. മാര്‍ച്ച് ആറിനാണ് പരീക്ഷകള്‍ ആരംഭിച്ചത്.
ഈ സ്‌കൂളുകളില്‍ 2025- 26 അധ്യയന വര്‍ഷം പ്ലസ് വണ്‍ പ്രവേശനവും വിലക്കിയിട്ടുണ്ട്. ഗണിത പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നത് 18 സ്‌കൂളുകളിലാണ്. വിഷയത്തില്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
പരീക്ഷയ്ക്ക് തലേ ദിവസം തന്നെ സെക്യൂരിറ്റി സീല്‍ തകര്‍ത്താണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് 15 പ്രൈവറ്റ് സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയതായും അസാം സ്റ്റേറ്റ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് 21ന് നടക്കേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഗണിതശാസ്ത്ര പരീക്ഷയും റദ്ദാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here