നിയമസഭാ തെരഞ്ഞെടുപ്പ്: അസമിൽ പരസ്യപ്രചരണം നാളെ അവസാനിക്കും

Assam Election Campaign

അസമിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും. ഹിമന്ത ബിശ്വ ശർമ്മക്കും ഭാര്യയ്ക്കും എതിരിയുള്ള ആരോപണം തെരെഞ്ഞെടുപ്പ് വിഷയമാക്കുകയാണ് കോൺഗ്രസ്. ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്ക് മൂന്ന് രാജ്യങ്ങളുടെ പാസ്പോർട്ടുകൾ ഉണ്ടെന്നും വിദേശത്ത് കണക്കിൽ പെടാത്ത കോടികളുടെ ആസ്തികൾ ഉണ്ടെന്നുമായിരുന്നു കോൺഗ്രസ് ആരോപണം.

രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനും വെറുപ്പ് പ്രചരിപ്പിക്കുന്നതുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. പിന്നാലെ മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമയ്‌ക്ക് വിദേശ പാസ്‌പോർട്ട് ഉണ്ട് എന്നതടക്കമുള്ള ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. യുഎഇ ഗോൾഡൻ കാർഡ്, ആൻ്റിഗ്വ ബാർബുഡ പാസ്‌പോർട്ട്, ഈജിപ്ഷ്യൻ പാസ്‌പോർട്ട് എന്നിവ കൈവശമുണ്ടെന്നായിരുന്നു ആരോപണം.

ALSO READ: തെര‍ഞ്ഞെടുപ്പിന് തപാൽ ജീവനക്കാ‍‍ർക്ക് അവധി നൽകണം; കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി

മുസ്ലിങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുന്ന മുഖ്യമന്ത്രിയുടെ ഭാര്യ മുസ്ലീം രാജ്യങ്ങളുടെ പാസ്പോർട്ട് കൈവശം വെക്കുന്നത് അപഹാസ്യമെന്നും കോൺഗ്രസ് പരിഹസിച്ചു. കൂടാതെ ദുബായിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടെന്നും ഷെൽ കമ്പനിയിൽ നിക്ഷേപം ഉണ്ടെന്നും വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെച്ചതായും കോൺഗ്രസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിമന്ത ബിശ്വ ശർയെ അയോഗ്യനാക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം.

എന്നാൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പാകിസ്ഥാന്റെ സഹായത്തോടെ ഡിജിറ്റൽ കൃത്രിമത്വം നടത്തി നിർമ്മിച്ച രേഖകളാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ശർമയുടെ വാദം. ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ റിനികി ഭൂയാൻ ശർമ പരാതി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News