വർക്ക് ഷോപ്പിൽ ചാർജ്ജ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ മോഷ്ടിച്ചു; അസം സ്വദേശി പിടിയിൽ

വർക്ക് ഷോപ്പിന്റെ അലമാരയിൽ ചാർജ് ചെയ്യുവാനായി വെച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. ആസാം സ്വദേശി റാക്കിബ് ഹുസായിയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ ചേലക്കുളം സ്വദേശി മുഹമ്മദ് ഫർഹാന്റെ 31000 രൂപ വില വരുന്ന റെഡ്മി മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്.

Also Read; തൃശൂരിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന വിരണ്ടു

ഇക്കഴിഞ്ഞ പതിനാലാം തീയതി വൈകിട്ടാണ് സംഭവം നടന്നത്. മുഹമ്മദ് ഫർഹാൻ മെക്കാനിക്കായി ജോലി ചെയ്യുന്ന വർക്ക് ഷോപ്പിലെ അലമാരയിൽ ചാർജ് ചെയ്യുവാനായി വച്ചിരുന്ന മൊബൈൽ ഫോണാണ് പ്രതി കവർന്നത്. ഫോൺ നഷ്ടമായ വിവരം അറിഞ്ഞ ഉടനെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഫോൺ മോഷണം പോയതാണെന്ന് മനസ്സിലായത്. മുഹമ്മദ് ഫർഹാനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ രാത്രി 11 മണിയോടെ പെരുമ്പാവൂരിൽ നിന്ന് പിടികൂടി. ഇയാളെ പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read; തോട്ടപ്പള്ളി കരിമണൽ ഖനനം; അനുമതി നൽകിയത് യുഡിഎഫ് ഭരണകാലത്ത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here