മണ്ണാര്‍ക്കാട് ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി അസാം സ്വദേശി പിടിയിൽ; മയക്കുമരുന്ന് താമസസ്ഥലത്ത് ഒളിപ്പിച്ച നിലയില്‍

drug-arrest-mannarkkad

മണ്ണാര്‍ക്കാട് ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി അസാം സ്വദേശിയെ എക്‌സൈസ് പിടികൂടി. മന്നാസലിൻ എന്നയാളെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ വട്ടമ്പലത്ത് നിന്നാണ് ഇയാൾ താമസിക്കുന്ന വീട്ടിലെ റൂമില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ബ്രൗണ്‍ ഷുഗറും കഞ്ചാവും പിടിച്ചെടുത്തത്.

എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലഭിച്ച പരിശോധനയിലാണ് വിൽപനയ്ക്കായി എത്തിച്ച 15 ഗ്രാം ബ്രൗണ്‍ ഷുഗറും 10 ഗ്രാം കഞ്ചാവും പിടിച്ചത്. വട്ടമ്പലത്ത് നാലകത്ത് അബ്ദുൾ ഖാദറിന്റെ വാടക കെട്ടിടത്തില്‍ മന്നാസലിനും കുടുംബവും നാല് മാസമായി താമസം തുടങ്ങിയിട്ടെന്ന് എക്‌സൈസ് അറിയിച്ചു.

Read Also: പൊലീസ് ഉദ്യോ​ഗസ്ഥനെന്ന് കബളിപ്പിച്ച് യുവതിയെ വിവാഹം ചെയ്തു; കള്ളത്തരം വെളിച്ചത്തായതോടെ പീഡനം

പത്തനംതിട്ട: പതിനേഴുകാരിയെ തീ കൊളുത്തിക്കൊന്ന കേസ്; ആണ്‍സുഹൃത്തിന് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ടയില്‍ 17 വയസ്സുകാരിയെ മുത്തഛന് മുന്നില്‍ തീ കൊളുത്തിക്കൊന്ന കേസില്‍ ആണ്‍സുഹൃത്തിന് ജീവപര്യന്തം കഠിന തടവ്. നാലുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. 2017 ല്‍ കടമ്മനിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ശാരികയെ തീ കൊളുത്തിക്കൊന്ന കേസിലാണ് വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News