ഭാരത്ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തു

ഭാരത്ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തു. യാത്രാ റൂട്ടുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് കേസ്

അതേസമയം, ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പര്യടനം തുടരുന്നു. നിമതി ഘട്ടില്‍ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുക. രണ്ട് കിലോമീറ്റര്‍ പദയാത്രയാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ബാക്കി യാത്ര കാറിലും ബസിലുമായാണ്. അതിനിടെ യാത്രയ്‌ക്കെതിരെ അസമില്‍ വെച്ച് ജോര്‍ഹട്ട് സദര്‍ പൊലീസ് കേസ് എടുത്തു.

Also Read:ബിൽകിസ് ബാനു കേസ്; കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയതിലാണ് നടപടി. അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലും ചില ആളുകള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡ് സുരക്ഷ നിയമങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങളും യാത്ര അവഗണിക്കുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു. യാത്രയെ തടസപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News