വ്ളാഡിമിർ പുടിൻ്റെ കാറിന് തീപിടിച്ചു: വധശ്രമമെന്ന് സംശയം

vladimir putin

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ കാറിന് തീപിടിച്ചു. മോസ്കോയിലെ എഫ്‌എസ്‌ബി സീക്രട്ട് സർവീസ് ആസ്ഥാനത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. ഇത് പുടിന് നേരെയുണ്ടായ വധശ്രമമാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

വാഹനം ക്രെംലിനിലെ പ്രസിഡൻഷ്യൽ പ്രോപ്പർട്ടി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റേതാണെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

$3,55,796 വിലയുള്ള ഓറസ് സെനറ്റ് അഗ്നിക്കിരയാകുന്നതും എഞ്ചിനിൽ നിന്ന് ഉൾഭാഗത്തേക്ക് തീ പടരുന്നതും വീഡിയോയിൽ കാണാം. അതേസമയം അപകടം നടക്കുമ്പോൾ കാറിന് ഉള്ളിൽ ആരെങ്കിലുമുണ്ടായിരുന്നോ എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കാറിന് തീപിടിക്കാൻ ഉണ്ടായ കാരണവും അവ്യക്തമാണ്. സംഭവത്തെ തുടർന്ന് പുടിൻ്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News