റൗഡി ലിസ്റ്റിൽപ്പെട്ടയാളുടെ വീട്ടിൽ മാരകായുധങ്ങളുമായെത്തി ആക്രമണം; 3 പേർ അറസ്റ്റിൽ

പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുടെ വീട്ടിൽ മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ ചേലക്കരയിലാണ് സംഭവം. ചേലക്കര പുലാക്കോട് സ്വദേശികളായ തെക്കേതിൽ വീട്ടിൽ വിഷ്ണു, നമ്പിയാത്ത് വീട്ടിൽ ബാലൻ എന്ന ഗോപാലകൃഷ്ണൻ, നാരങ്ങാപറമ്പിൽ ദിൽ സുരേന്ദ്രൻ എന്നിവരെയാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചേലക്കര മേപ്പാടത്തുള്ള മറ്റത്തിൽ ജിജോയുടെ വീട്ടിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്.

ALSO READ: എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടര്‍ക്കെതിരെ വീണ്ടും കേസ്

ജിജോയും വിഷ്ണുവും പ്രതിയായ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വിരോധമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണം. വീട്ടിലെത്തിയവർ മർദിക്കുകയും സോഡാക്കുപ്പികൊണ്ട് അടിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിൽ പറയുന്നു. ഒന്നാം പ്രതിയായ വിഷ്ണു പട്ടാളക്കാരനാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.

ALSO READ: ‘ഇവള് പുലിയാണെട്ടോ’! മലയാളത്തിന്റെ മഞ്ജു വാര്യരിന് ഇന്ന് പിറന്നാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News