സ്ഥാനാർത്ഥിനിർണയം: തൃപ്പൂണിത്തുറയിൽ കോൺഗ്രസിൽ അനിശ്ചിതത്വം, പിൻഗാമിയെ നിർദേശിച്ച് സിറ്റിംഗ് എംഎൽഎ കെ ബാബു

K. Babu successor

തൃപ്പൂണിത്തുറ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന് കല്ലുകടി ആകുന്നു. സിറ്റിംഗ് എം എൽ എ ആയ കെ ബാബു തന്റെ പിൻഗാമിയായി ദീപക് ജോയിയുടെ പേര് നിർദ്ദേശിച്ചതോടെ സ്ഥാനാർത്ഥി കുപ്പായം തയ്പിച്ച് കാത്തിരുന്ന നേതാക്കൾ വെട്ടിലായിരിക്കുകയാണ്.

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീപക് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചിരിക്കുകയാണ് കെ ബാബു. വീണ്ടും മത്സരിക്കുന്നില്ലെന്ന് സിറ്റിങ് എം എൽ എയായ കെ ബാബു കോൺഗ്രസ് നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥി പട്ടിക പൂർത്തിയാക്കാനാകാതെയും തമ്മിൽത്തല്ല് അവസാനിപ്പിക്കാനാകാതെയും വലയുകയാണ് കോൺ​ഗ്രസ് നേതൃത്വം.

ALSO READ: പ്രതിപക്ഷത്തിന് പോലും സർക്കാരിൽ അവിശ്വാസമില്ല; അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ച് പ്രതിപക്ഷം തന്നെ പ്രതിരോധത്തിലാകുന്നു: മന്ത്രി എംബി രാജേഷ്

ആദ്യം 60 പേരടങ്ങുന്ന പട്ടിക തയ്യാറാക്കാനായിരുന്നു ശ്രമം. എന്നാൽ 31-ഓളം പേരുടെ കാര്യത്തിൽ മാത്രമാണ് ഇതുവരെയും തീരുമാനം ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ഇത്രയെങ്കിലും പേരുടെ കാര്യത്തിൽ സ്ഥാനാർഥി പട്ടിക പൂർത്തിയാക്കാനായത് ദില്ലിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് എന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News