തെരഞ്ഞെടുപ്പിന് സജ്ജമായി ഇടത് പക്ഷം; സ്ഥാനാർഥി പട്ടിക പൂർണം

election ldf cpim cpi

കേരളത്തിലെ 140 മണ്ഡലങ്ങളിലേയ്ക്കുളള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം തന്നെ സിപിഐയും സിപിഐഎം-ഉം സ്ഥാനാർഥി പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പിന്റെ പ്രാരംഭ മുന്നൊരുക്കത്തിന് തുടക്കം കുറിച്ചു. പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ജില്ലകളിലെ സ്ഥാനാർഥികൾ ജനങ്ങളിലേക്ക് ഇറങ്ങി വരവറിയിക്കുകയും ചെയ്തതോടെ മറ്റേത് പാർട്ടിയെക്കാളും എക്കാലത്തെയും പോലെ ഇത്തവണയും ഇടത്പക്ഷം മുൻ നിരയിലേക്ക് കയറിയിരിക്കുകയാണ്. സ്വതന്ത്രർ ഉൾപ്പെടെ 86 മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്. ഇതിൽ 75 സീറ്റുകളിൽ സിപിഐഎം സ്ഥാനാർഥികളും 11 സീറ്റുകളിൽ സിപിഐഎം-ന്റെ തന്നെ സ്വതന്ത്ര സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്. ഇന്നലെ തന്നെ സിപിഐഎം-ന്റെ 81 സീറ്റുകളിലേക്കുളള സ്ഥാനാർഥികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിച്ചിരുന്നു. 12 സീറ്റുകളിലേക്കുള്ള കേരള കോൺ​ഗ്രസ് (എം)-ന്റെ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിച്ചതോടെ എൽഡിഎഫിന്റെ സ്ഥാനാർഥി പട്ടിക പൂർണമായിരിക്കുകയാണ്.

പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കും. ഇടുക്കിയിൽ റോഷി അഗസ്റ്റിനും ജനവിധി തേടും. എംഎൽഎമാരായ
എൻ ജയരാജ്‌, ജോബ് മൈക്കിൾ , സെബാസ്റ്റ്യൻ കുളത്തുങ്കൽ ,പ്രമോദ് നാരായണൻ എന്നിവരും വീണ്ടും പട്ടികയിലുണ്ട്. യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ സിറിയക് ചാഴിക്കാടൻ തൊടുപുഴയിൽ നിന്നും ജനവിധി തേടും. ചാലക്കുടി ബിജു ചിറയത്ത്, പിറവം സാബു കെ ജേക്കബ്, ഇരിക്കൂർ മാത്യു കുന്നപ്പള്ളി പെരുമ്പാവൂർ ബേസിൽ പോൾ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ . കടുത്തുരുത്തിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നിർമ്മല ജിമ്മിക്ക് അവസരം നൽകി.

Also read : നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചരണ ചൂടിൽ എൽ ഡി എഫ്

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌: സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക

  1. മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ
  2. ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു
  3. തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ
  4. പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
  5. തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍
  6. അഴീക്കോട്‌ – കെ.വി സുമേഷ്‌
  7. കല്ല്യാശ്ശേരി – എം വിജിന്‍
  8. ധര്‍മ്മടം – പിണറായി വിജയന്‍
  9. മട്ടന്നൂര്‍ – വി.കെ സനോജ്‌
  10. പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍
  11. തലശ്ശേരി – കാരായി രാജന്‍
  12. മാനന്തവാടി – ഒ.ആര്‍ കേളു
  13. സുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍
  14. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍
  15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍
  16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌
  17. കൊയിലാണ്ടി – കെ ദാസന്‍
  18. കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍
  19. ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌
  20. തിരുവമ്പാടി – ലിന്റോ ജോസഫ്‌
  21. പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
  22. വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
  23. പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ
  24. മങ്കട – എം.പി അലവി
  25. തൃത്താല – എം.ബി രാജേഷ്‌
  26. തരൂര്‍ – പി.പി സുമോദ്‌
  27. ആലത്തൂര്‍ – ടി.എം ശശി
  28. നെന്മാറ – കെ പ്രേമന്‍
  29. ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
  30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
  31. കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി
  32. മലമ്പുഴ – എ പ്രഭാകരന്‍
  33. കുന്നംകുളം – എ.സി മൊയ്‌തീന്‍
  34. ചേലക്കര – യു.ആര്‍ പ്രദീപ്‌
  35. മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌
  36. ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍
  37. പുതുക്കാട്‌ – കെ.കെ രാമചന്ദ്രന്‍
  38. ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു
  39. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
  40. അങ്കമാലി – സാജു പോള്‍
  41. ആലുവ – അഡ്വ. എ.എം ആരിഫ്‌
  42. കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍
  43. വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
  44. കളമശ്ശേരി – പി രാജീവ്‌
  45. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌
  46. കൊച്ചി – കെ.ജെ മാക്‌സി
  47. തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
  48. കോതമംഗലം – ആന്റണി ജോണ്‍
  49. ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
  50. ദേവികുളം – അഡ്വ. എ രാജ
  51. ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
  52. കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
  53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍
  54. അരൂര്‍ – ദലീമ
  55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍
  56. അമ്പലപ്പുഴ – എച്ച്‌ സലാം
  57. കായംകുളം – അഡ്വ. യു പ്രതിഭ
  58. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
  59. മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍
  60. ആറന്മുള – വീണാ ജോര്‍ജ്ജ്‌
  61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
  62. കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍
  63. കുണ്ടറ – എസ്‌.എല്‍ സജികുമാര്‍
  64. ഇരവിപുരം – എം നൗഷാദ്‌
  65. കൊല്ലം – എസ്‌ ജയമോഹന്‍
  66. വര്‍ക്കല – അഡ്വ. വി ജോയി
  67. ആറ്റിങ്ങല്‍ – ഒ.എസ്‌ അംബിക
  68. വാമനപുരം – അഡ്വ. ഡി.കെ മുരളി
  69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
  70. വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌
  71. നേമം – വി ശിവന്‍കുട്ടി
  72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌
  73. അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
  74. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
  75. പാറശ്ശാല – സി.കെ ഹരീന്ദ്രന്‍

    സ്വതന്ത്രര്‍

    1. കുന്നമംഗലം – പി.ടി.എ റഹീം
    2. താനൂര്‍ – വി അബ്‌ദുറഹ്മാന്‍
    3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
    4. നിലമ്പൂര്‍ – യു ഷറഫലി
    5. തവനൂര്‍ – ഡോ. കെ.ടി ജലീല്‍
    6. ചവറ – ഡോ: സുജിത്‌ വിജയന്‍

    സിപിഐ

    1. കാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽ
    2. നാദാപുരം-പി വസന്തം
    3. ഏറനാട് – അഡ്വ ഷഫീർ കിഴിശ്ശേരി
    4. മഞ്ചേരി – വി എം മുസ്തഫ
    5. തിരൂരങ്ങാടി – അജിത് കൊളാടി
    6. പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ
    7. മണ്ണാർക്കാട് – മൻസിൽ അബൂബക്കർ
    8. കയ്പ്പമംഗലം – കെ കെ വത്സരാജ്
    9. ഒല്ലൂർ – കെ രാജൻ
    10. നാട്ടിക – ഗീതാ ഗോപി
    11. തൃശ്ശൂർ – ആലങ്കോട് ലീലാകൃഷ്ണൻ
    12. കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ
    13. പറവൂർ – ഇ ടി ടൈസൺ മാസ്റ്റർ
    14. മൂവാറ്റുപുഴ – എൻ അരുൺ
    15. പീരുമേട് – കെ സലിംകുമാർ
    16. വൈക്കം – പി പ്രദീപ്
    17. ചേർത്തല – പി പ്രസാദ്
    18. ഹരിപ്പാട് – ടി ടി ജിസ്മോൻ
    19. അടൂർ – പ്രിജി കണ്ണൻ
    20. ചാത്തന്നൂർ – ആർ രാജേന്ദ്രൻ
    21. പുനലൂർ – സി അജയപ്രസാദ്
    22. കരുനാഗപ്പള്ളി – അഡ്വ.എം എസ് താര
    23. ചടയമംഗലം – ജെ ചിഞ്ചൂറാണി
    24. ചിറയിൻകീഴ് – മനോജ് ബി എടമന
    25. നെടുമങ്ങാട് – ജി ആർ അനിൽ

    കേരള കോൺ​ഗ്രസ് (എം)

    1. പാല – ജോസ് കെ മാണി
    2. ഇടുക്കി – റോഷി അ​ഗസ്റ്റിൻ
    3. കാഞ്ഞിരപ്പള്ളി – ഡോ. എൽ ജയരാജ്
    4. ചങ്ങനാശേരി – അഡ്വ. ജോബ് മൈക്കിൾ
    5. പൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻ
    6. ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്
    7. റാന്നി – പ്രമോദ് നാരായൺ
    8. തൊടുപുഴ – സിറിയക് ചാഴിക്കാടൻ
    9. പിറവം – സാബു കെ. ജേക്കബ്
    10. ഇരിക്കൂർ – മാത്യൂ കുന്നപ്പള്ളി
    11. കടുത്തുരുത്തി – നിർമ്മല ജിമ്മി
    12. പെരുമ്പാവൂർ – ബേസിൽ പോൾ
    whatsapp

    കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    Click Here
    bhima-jewel
    bhima-jewel
    milkimist

    Latest News