
നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടന്നതിന് പിന്നാലെയുണ്ടാകും. കേരളത്തിന് പുറമെ പശ്ചിമബംഗാൾ, തമിഴ്നാട്, പുതുശ്ശേരി, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കിയത്. തെരഞ്ഞെടുപ്പിന് എൽ ഡി എഫ് സജ്ജമാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ പാർട്ടികൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കുമെന്നും എൽ ഡി എഫ് കൺവീനർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ALSO READ: നിയമസഭാ തെരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും, വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് നാല് മണിക്ക്
കേരളത്തിലും തമിഴ്നാട്ടിലും അസമിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്തിയേക്കുമെന്നാണ് സൂചന. പശ്ചിമബംഗാളിൽ ഒന്നിലധികം ഘട്ടങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരിഗണനയിലുണ്ട്. ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് നടക്കാനും മെയ് രണ്ടാം വാരത്തിൽ ഫലപ്രഖ്യാപനം ഉണ്ടാകാനുമാണ് സാധ്യത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

