
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രഖ്യാപിക്കും. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 17-ഓടെ വോട്ടെടുപ്പ് നടക്കാനും മെയ് രണ്ടാം വാരത്തിൽ ഫലപ്രഖ്യാപനം ഉണ്ടാകാനുമാണ് സാധ്യത.
കേരളത്തിലും തമിഴ്നാട്ടിലും അസമിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കാമെങ്കിലും പശ്ചിമബംഗാളിൽ ഒന്നിലധികം ഘട്ടങ്ങൾ പരിഗണനയിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് കമ്മീഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
ALSO READ: കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി
അതേസമയം, കേരളത്തിൽ എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ മുന്നണികൾ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അന്തിമഘട്ടത്തിലാണ്. യുഡിഎഫിൽ സ്ഥാനാർഥി നിർണയത്തിൽ തർക്കം തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

