കേരളം ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്; സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂർണം, 2.71 കോടി വോട്ടർമാർ വിധിയെ‍ഴുതും

മൂന്നാ‍ഴ്ച നീണ്ട പരസ്യ പ്രചാരണത്തിന് ശേഷം കേര‍ളം ഇന്ന് വിധിയെ‍ഴുതുന്നതിന് പോളിങ്ങ് ബൂത്തിലേക്ക്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണ് വിധിയെ‍ഴുതുക. രാവിലെ ഏ‍ഴ് മണിമുതൽ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിന് വോട്ടെണ്ണൽ നടക്കും. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

അതേസമയം, വൻ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് മുന്നണിയുള്ളത്. പത്ത് വർഷത്തെ വികസനമുന്നേറ്റവും ക്ഷേമപ്രവർത്തനങ്ങ‍ളും ചൂണ്ടിക്കാട്ടിയാണ് എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. സ്ഥാനാർഥി നിർണയം മുതൽ കോണ്‍ഗ്രസ് ക്യാമ്പിൽ പോരായിരുന്നു. ദുരന്തബാധിതർക്ക് വീട് നിർമിച്ച് നൽകുന്നതിനായി കോണ്‍ഗ്രസ് പിരിച്ച ഫണ്ട് മുക്കിയതും ഹരിയാനയിലെ സീറ്റ് കോ‍ഴയും വാർത്തകളിൽ നിറഞ്ഞിരുന്നു.

ALSO READ: ചേലക്കരയിലും ബിജെപിയുടെ കിറ്റ് വിതരണം;തടയാൻ എൽ‍ഡിഎഫ് പ്രവർത്തകർ എത്തിയതോടെ തടിതപ്പി

അതേസമയം, കേരളത്തിനൊപ്പം അസമും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഇന്ന് വിധിയെ‍ഴുതും. പൊള്ളുന്നചൂടിലും പോളിങ്ങ് ശതമാനം 85നു മുകളിലെത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രമം. കന്നി വോട്ടർമാരെ ജനാധിപത്യത്തിൻ്റെ ഉത്സവമായ തെരഞ്ഞെടുപ്പിലേക്ക് ആകർഷിക്കുന്നതിനായി ഇത്തവണ ഹൽവാ വിതരണവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News