
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തീയതി ഇന്ന് പ്രഖ്യാപിക്കുന്നതിനാൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേർക്കർ നാളെ വിശദീകരിക്കും. നാളെ വൈകിട്ട് വാർത്താസമ്മേളനമുണ്ടാകുമെന്ന് അറിയിച്ചു. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ ഏറ്റവും പുതിയ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
മാർച്ച് 13 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആയി ഉയർന്നു. ഇതിൽ 2,70,57,814 പേർ ജനറൽ വോട്ടർമാരും, 54,042 പേർ സർവീസ് വോട്ടർമാരുമാണ്. നേരത്തെ എസ്ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന സമയത്ത് 2,69,53,644 വോട്ടർമാരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയോട് അനുബന്ധിച്ച് സംയോജിത വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, കേരളത്തിന് പുറമെ പുതുശ്ശേരി, അസം, പശ്ചിമബംഗാൾ, തമിഴ്നാട്, എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

