നിയമസഭാ തെരെഞ്ഞെടുപ്പ് ; കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ROSHY AUGUSTINE JOSE K MANI

2026 നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പന്ത്രണ്ട് സീറ്റുകളിലേക്കാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ജോസ് കെ മാണി പാലായിലും റോഷി അഗസ്റ്റിൻ ഇടുക്കിയിലും സ്ഥാനാർത്ഥിയാകും.

കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ

  1. പാലാ – ജോസ് കെ.മാണി
  2. ഇടുക്കി – റോഷി അഗസ്റ്റിൻ
  3. കാഞ്ഞിരപ്പള്ളി – ഡോ. എൻ.ജയരാജ്
  4. ചങ്ങനാശ്ശേരി – അഡ്വ. ജോബ് മൈക്കിൾ
  5. പൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
  6. ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്
  7. റാന്നി – പ്രമോദ് നാരായൺ
  8. തൊടുപുഴ – സിറിയക് ചാഴികാടൻ
  9. പിറവം – സാബു കെ. ജേക്കബ്
  10. ഇരിക്കൂർ – മാത്യു കുന്നപ്പള്ളി
  11. കടുത്തുരുത്തി – നിർമ്മല ജിമ്മി
  12. പെരുമ്പാവൂർ – ബേസിൽ പോൾ

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൻസിപിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലാണ് എൻസിപി മത്സരിക്കുന്നത്. എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ മല്‍സരിക്കും. കുട്ടനാട് സീറ്റിൽ തോമസ് കെ തോമസും മലപ്പുറത്ത് കെ ടി മുജീബും മല്‍സരിക്കും. പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News