നിയമസഭാ തെരഞ്ഞെടുപ്പ് ; എൽഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ldf manifesto today

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കോഴിക്കോട് സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ രാവിലെ ഒമ്പതരക്കാണ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയൻ, എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉൾപ്പടെയുള്ള മുന്നണി നേതാക്കൾ ചേർന്നാണ് പ്രകടന പത്രിക ജനങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുക.

Also read: എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം; ഭൂരിഭാഗം ഒഴിഞ്ഞ കസേരകൾ, കേന്ദ്ര പ്രതിരോധ മന്ത്രി പങ്കെടുത്ത സമ്മേളനത്തിൽ ആളില്ല

മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് ജില്ലയിലെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കും. രാവിലെ 11 ന് ബേപ്പൂർ മണ്ഡലത്തിലെ കുണ്ടായിത്തോടാണ് ആദ്യ റാലി. ആർ ജെ ഡി വർക്കിംഗ് പ്രസിഡൻ്റും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് പങ്കെടുക്കും. ഉച്ചകഴിഞ്ഞ് കുന്ദമംഗലം, കോഴിക്കോട് ബീച്ച്, പുറമേരി റാലികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് നേതാക്കളും അതാത് മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News