മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ല

മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ലെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ച സമ്മേളനം വിളിക്കാൻ എൻ ബിരേൻ സിംഗ് സർക്കാർ ശുപാർശ ചെയ്തിട്ടും മണിപ്പൂർ ഗവർണർ അനുമതി നല്‍കിയിട്ടില്ല. ഓഗസ്റ്റ് നാലിന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വിളിച്ചു ചേർത്ത കാബിനറ്റ് യോഗത്തിൽ തിങ്കളാഴ്ച സംസ്ഥാന നിയമസഭാ സമ്മേളനം വിളിക്കാൻ അനുസൂയ യുകെയോട് ശുപാർശ ചെയ്തത്.എന്നാല്‍ ഗവർണർ ഇതുവരേയും ഇതിനു അനുമതി നല്‍കിയിട്ടില്ല.

also read: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; ഉന്നത തല യോഗം ഇന്ന് ചേരും

നിയമസഭാ സമ്മേളനം നടക്കുകയാണെങ്കിൽ വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് സഭയിലുണ്ടാകും. മുഖ്യമന്ത്രി എൻ ബീരേൻ സിംഗിന്റെ രാജിയും കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കും.10 കുക്കി എം എൽ എമാർ സമ്മേളനം ബഹിഷ്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിൽ 6 പേർ ഭരണ കക്ഷിയായ ബി ജെ പി എം എൽ എ മാരാണ്. ഇംഫാലിൽ സുരക്ഷ ഇല്ല എന്ന് എംഎൽഎമാർ ആരോപിക്കുന്നു. ഈ എം എൽ എമാർ കുക്കി വിഭാഗത്തിന് പ്രത്യേക ഭരണ മേഖല വേണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

also read: അപകീർത്തിക്കേസ് റദ്ദാക്കണം; രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

നിയമസഭാ സമ്മേളനത്തില്‍ മണിപ്പൂരിന്റെ പ്രത്യേക അഖണ്ഡത കാത്തുസൂക്ഷിക്കുന്ന പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.അതേസമയം സി പി ഐ എം പ്രതിനിധി സംഘത്തിന്റെ 4 ദിവസം നീണ്ട് നിൽക്കുന്ന മണിപ്പൂർ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഡി രാജ, ബിനോയ് വിശ്വം എം പി എന്നിവരാണ് മണിപ്പൂർ സന്ദർശന സംഘത്തിൽ ഉള്ളത്. ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം സംഘം സന്ദർശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News