ഹിറ്റ് സിനിമകളുടെ നിർമ്മാതാവ്, പിവി ഗംഗാധരന് ആദരാഞ്ജലികൾ: സ്പീക്കർ എ എൻ ഷംസീർ

നിർമ്മാതാവ് പിവി ഗംഗാധരന്റെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എഎൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി. നിരവധി ഹിറ്റ് സിനിമകളുടെ നിർമാതാവായ പിവി ഗംഗാധരന്റെ നിര്യാണം മലയാള സിനിമക്ക് തന്നെ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എഎൻ ഷംസീർ അനുശോചന സന്ദേശത്തിൽ പറയുന്നു.

Also Read; പിവിജിയുടെ വേര്‍പാട് വേദനാ ജനകം: മന്ത്രി പി എ മുഹമ്മദ് റിയാസ്

സുഹൃത്തുക്കളും സഹപ്രവർത്തകരും സ്നേഹത്തോടെ പി വി ജി എന്ന് വിളിച്ചിരുന്ന പിവി ഗംഗാധരൻ, വടക്കൻ വീരഗാഥയും, നോട്ട്ബുക്കും, അച്ചുവിന്റെ അമ്മയും അടക്കമുള്ള നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് എന്ന നിലയ്ക്ക് മലയാളികൾക്ക് സുപരിചിതനാണ്.

മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ എന്ന നിലയ്ക്കും 2011ൽ കോഴിക്കോട് നോർത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചും അദ്ദേഹം മാധ്യമ-രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

Also Read; ഹിറ്റ് സിനിമകളുടെ നിർമാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

1977-ൽ അഞ്ച് പതിറ്റാണ്ട് കാലത്തിനിടയ്ക്ക് ഹരിഹരൻ, ഐവി ശശി തുടങ്ങിയ സംവിധായകർക്കൊപ്പം ചേർന്ന് നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹം തന്റെ സിനിമകളുടെ പേരിലും ലളിതവും സൗഹാർദപരവുമായ പെരുമാറ്റത്തിന്റെ പേരിലും എന്നും ഓർക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗ ദു:ഖത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം പങ്കു ചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here