5,696 ഒഴിവുകൾ, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന്റെ വിജ്ഞാപനം പുറത്തിറക്കി; ആർക്കൊക്കെ അപേക്ഷിക്കാം?

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്. 5,696 ഒഴിവുകൾ ഉള്ളതിൽ 70 ഒഴിവ് തിരുവനന്തപുരത്താണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും നിയമനത്തിന്റെ ഭാഗമായി ഉണ്ടാകും. 19,900 രൂപയാണ് അടിസ്ഥാനശമ്പളം.

പത്താംക്ലാസ്/എസ്.എസ്.എൽ.സി.യും ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ/ടി.വി.), ഇലക്‌ട്രോണിക് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, അർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എ.സി. എന്നീ ട്രേഡുകളിലൊന്നിൽ ഐ.ടി.ഐ.യും (എൻ.സി.വി.ടി./എസ്.സി.വി.ടി).അല്ലെങ്കിൽ, പത്താംക്ലാസ്/എസ്.എസ്.എൽ.സി.യും മേൽപ്പറഞ്ഞ ട്രേഡുകളിലൊന്നിൽ ആക്ട് അപ്രന്റിസ്ഷിപ്പും. അല്ലെങ്കിൽ, പത്താംക്ലാസ്/എസ്.എസ്.എൽ.സി.യും മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലോ ഇവയുടെ കോമ്പിനേഷനുകളിലോ ത്രിവത്സര ഡിപ്ലോമയുമുണ്ടായിരിക്കണം (ഡിപ്ലോമയ്ക്ക് പകരം ഇതേ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദവും പരിഗണിക്കും) തുടങ്ങിയ അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

രണ്ട് ഘട്ടങ്ങളിലായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത അഭിരുചിപരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ നടത്തിയായിരിക്കും നിയമങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.എസ്.സി., എസ്.ടി., ഒ.ബി.സി. (എൻ.സി.എൽ.), ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത സംവരണമുണ്ടായിരിക്കും

18 നും 30 നും വയസിനും ഇടയിലുള്ളവർക്ക് ഇതിലേക്ക്അപേക്ഷിക്കാം. ശാരീരികയോഗ്യതയായി കണ്ണട കൂടാതെ ദൂരക്കാഴ്ച -6/6, 6/6 , സമീപക്കാഴ്ച 0.6, 0.6 . മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം.

എസ്.സി, എസ് ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും അഞ്ചുവർഷത്തെ (ഒ.ബി.സി. എൻ.സി.എൽ.-എട്ടുവർഷം, എസ്.സി., എസ്.ടി.-പത്തുവർഷം) ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും റെയിൽവേയിലെ ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി ജീവനക്കാർക്കും അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർക്കും വയസ്സിളവിന് അർഹതയുണ്ട്.

ALSO READ: ഭരണഘടന മൂല്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിത് : മന്ത്രി മുഹമ്മദ് റിയാസ്

ഒന്നാംഘട്ടത്തിലെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.-1) സ്‌ക്രീനിങ് ടെസ്റ്റായാണ് നടത്തുക. പരീക്ഷയ്ക്ക് ഒരുമണിക്കൂറായിരിക്കും സമയം. 75 ചോദ്യങ്ങളാണുണ്ടാവുക. ശരിയുത്തരത്തിന് ഒരു മാർക്ക് വീതം ആകെ 75 മാർക്ക്. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ജനറൽ, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 40 ശതമാനം, ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് 30 ശതമാനം, എസ്.സി.-30 ശതമാനം, എസ്.ടി.-25 ശതമാനം എന്നിങ്ങനെയാണ് ഒന്നാംഘട്ട പരീക്ഷ പാസാവാൻ വേണ്ട മാർക്ക്. ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കുമുണ്ടാവുക. മാത്തമാറ്റിക്സ്, മെന്റൽ എബിലിറ്റി, ജനറൽ സയൻസ്, ജനറൽ അവയർനെസ് എന്നിവ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. വിശദമായ സിലബസ് ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.

വനിതകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനും എസ്.സി.,എസ്.ടി. വിഭാഗക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇ.ബി.സി.) മതന്യൂനപക്ഷങ്ങൾക്കും 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷിക്കുന്നതിനുള്ള ഫീസ്. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്. പരീക്ഷയെഴുതുന്ന വനിതകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനും എസ്.സി.,എസ്.ടി. വിഭാഗക്കാർക്കും ഇ.ബി.സി. വിഭാഗക്കാർക്കും പൂർണമായും മറ്റുള്ളവർക്ക് 400 രൂപയും തിരികെനൽകും.

ALSO READ: അമ്മയെ മകന്‍ തീ കൊളുത്തിക്കൊന്നു; പ്രതിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരത്തുൾപ്പെടെ രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിൽ ‘CEN 01/2024’ എന്ന വിജ്ഞാപന നമ്പറിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരുദ്യോഗാർഥിക്ക് ഏതെങ്കിലും ഒരു ആർ.ആർ.ബി.യിലേക്കു മാത്രമേ, അപേക്ഷിക്കാനാവൂ. ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ആർ.ആർ.ബി.കളുടെ വെബ്‌സൈറ്റ് സന്ദർശിക്കണം. തിരുവനന്തപുരം ആർ.ആർ.ബി.യുടെ വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 19 ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News