ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല, അവരുടെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണാജനകം: സൈക്കോളജിസ്റ്റുകളുടെ സംഘടന

നടി ലെന മെഡിക്കൽ വിഷയങ്ങളിൽ നടത്തുന്ന അഭിപ്രായങ്ങൾ അശാസ്ത്രീയമാണെന്നും അംഗീകൃത മെഡിക്കല്‍ സൈക്കോളജിസ്റ്റല്ലെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌സ് കേരള റീജിയണ്‍.  സൈക്യാട്രിക് മരുന്നുകൾ കിഡ്നിയേയും ലിവറിനെയും തലച്ചോറിനെയും നശിപ്പിക്കുമെന്ന് ലെന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത്തരം നിരവധി വാദങ്ങള്‍ ക്ലിനിക്കല്‍ സൈക്കോളജിക്കെതിരെ ലെന ഉന്നയിച്ചിരുന്നു.

ഈ വിഷയത്തിലാണ്  ഇപ്പോള്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ  അസോസിയേഷന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നടി ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്നും ലെനയുടെ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ അംഗീകരിക്കുന്നില്ലെന്നും സംഘടന അറിയിച്ചു.  അവരുടെ തെറ്റായ കാഴ്ചപാടുകള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ക്ലിനിക്കല്‍ സൈക്കോളജിയെ കുറിച്ച് ശരിയല്ലാത്ത ധാരണ പരത്തുമെന്നും അസോസിയേഷന്‍ പറഞ്ഞു. നടി ഓര്‍ഗനൈസേഷനില്‍ അംഗമല്ലെന്നും അവര്‍ പറഞ്ഞ കാര്യങ്ങളില്‍ അംഗീകൃത സൈക്കോളജിസ്റ്റുകള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും അസോസിയേഷന്‍ പ്രസിഡന്‍റ്  ഡോ ശ്രീലാല്‍ എ, ജനറല്‍ സെക്രട്ടറി ഡോ ബിജി വി എന്നിവര്‍ അറിയിച്ചു.

ആത്മഹത്യാ ചിന്തയെ ബുൾഷിറ്റ് എന്നാണ് ലെന പരിഹസിച്ചത്.  ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകുമെന്നും കൊളസ്‌ട്രോൾ കുറക്കുന്ന മരുന്നുകൾ കുഴപ്പം പിടിച്ചതാണെന്നും അഭിമുഖത്തിൽ ലെന പറയുന്നുണ്ട്. തന്‍റെ ചോദ്യങ്ങള്‍ക്കൊന്നുമുള്ള ഉത്തരം ലഭിക്കാതായതോടെയാണ് താന്‍ സൈക്കോളജി വിട്ട് ആത്മീയതയിലേക്ക് തിരിഞ്ഞതെന്ന് നടി ലെന. സൈക്കോളജയില്‍ തുടങ്ങിയ അന്വേഷണത്തിന് എനിക്ക് ഉത്തരം ലഭിച്ചത് ആത്മീയതയില്‍ നിന്നാണെന്നും ലെന പറയുന്നു.

ALSO READ: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു

ക്ലിനിക്കല്‍ സൈക്കോളേജയില്‍ കൂടുതല്‍ മുന്നോട്ട് പോകുമ്പോഴും എന്താണ് മനസ് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. മോഡേണ്‍ സയന്‍സിനെ സംബന്ധിച്ച് മനസ് എന്ന് പറയുന്നത് ഇപ്പോഴും ഒരു പ്രഹേളികയാണ്. അവര മനസ്സിനെ സംബന്ധിച്ച് പല വാക്കുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ അതൊന്നും കൃത്യമായി മനസ്സിനെ നിർവ്വചിക്കാന്‍ സഹായിക്കുന്നതല്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി തുടരാതിരുന്നത്.

ആത്മീയതയിലേക്ക് തിരിഞ്ഞപ്പോള്‍ എനിക്ക് ഈ പറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ലഭിച്ചു. സൈക്കോളജിയുടെ പഠനത്തില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമില്ലായ്മ എന്നെ ആത്മീയതയിലേക്ക് നയിച്ചു എന്നു പറയാനാണ് എനിക്കിഷ്ടമെന്നും അഭിമുഖത്തില്‍ നടി അഭിപ്രായപ്പെടുന്നു.

തനിക്ക് ജന്മാന്തരങ്ങളില്‍ വിശ്വാസമുണ്ടെന്നും അഭിമുഖത്തില്‍ താരം പറയുന്നു. എന്റെ കഴിഞ്ഞ ജന്മത്തിലെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഓർക്കാന്‍ പറ്റും. ഒരാള്‍ക്ക് പല ജന്മങ്ങളുണ്ട്. തൊട്ടുമുമ്പത്തെ ജന്മത്തില്‍ ഞാന്‍ ബുദ്ധ സന്യാസിയായിരുന്നു. ടിബറ്റിലായിരുന്നു ഞാന്‍. അവിടെ വെച്ചാണ് ഞാന്‍ മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തില്‍ എനിക്ക് ഹിമാലയത്തില്‍ പോകാന്‍ തോന്നിയതെന്നും ലെന അഭിമുഖത്തില്‍ പറയുന്നു.

വലിയ വിമര്‍ശനങ്ങളാണ് ലെനയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഉയരുന്നത്.

ALSO READ: ബില്ലുകളിൽ ഒപ്പിട്ടില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹര്‍ജി ഫയല്‍ ചെയ്ത് സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News