ആസ്റ്റര്‍-ക്യൂസിഐഎല്‍ ലയനം; ഓഹരി ഉടമകളില്‍ നിന്നും വായ്പാ ദാതാക്കളില്‍ നിന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് മികച്ച പ്രതികരണം

Aster medicity

ക്ലാളിറ്റി കെയര്‍ ഇന്ത്യയുമായി സംയോജിക്കാനുള്ള പദ്ധതി നിര്‍ദ്ദേശത്തിന് ഓഹരി ഉടമകളില്‍ നിന്ന് 96.68 ശതമാനമെന്ന ആവേശകരമായ പ്രതികരണം ലഭിച്ചതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അറിയിച്ചു.  ചെറുകിട ഓഹരി ഉടമകളും വായ്പാ ദാതാക്കളും ഗണ്യമായ രീതിയില്‍ ഇതിനെ പിന്തുണച്ചു വോട്ടു ചെയ്യുകയായിരുന്നു.  ലയനത്തിന് മുന്നോടിയായുള്ള ഓഹരി കൈമാറ്റത്തിന് കമ്പനിയുടെ ഓഹരി ഉടമകളില്‍ നിന്ന് ലഭിച്ച പിന്തുണയെത്തുടര്‍ന്നാണ് ഈ അംഗീകാരം. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അനുസരിച്ച് ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ അടക്കമുള്ള അംഗീകാരങ്ങള്‍ ലഭിച്ച ശേഷം അടുത്ത ത്രൈമാസത്തില്‍ ലയനം പൂര്‍ത്തിയാക്കും.

ഈ ലയനത്തിന്‍റെ തന്ത്രപരമായ യുക്തിയിലും അതിലൂടെ ലഭിക്കുന്ന ദീര്‍ഘകാല മൂല്യത്തിലും തങ്ങളുടെ ഓഹരി ഉടമകള്‍ക്കുള്ള ശക്തമായ വിശ്വാസമാണ് ഈ പിന്തുണ ചൂണ്ടിക്കാണിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം  ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യയും ചേര്‍ന്ന് ഭാവിയിലേക്ക് തയ്യാറായ ആരോഗ്യ സംവിധാനമാകും തങ്ങള്‍ ലഭ്യമാക്കുക. 

ALSO READ: മാസപ്പിറവി കണ്ടില്ല; ​ഗർഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ചികിത്സാപരമായ മികവ്, പ്രവര്‍ത്തനക്ഷമത, ഭരണനിര്‍വഹണ സംവിധാനം എന്നിവയുമായി രാജ്യത്തെ ദശലക്ഷക്കണക്കിനു പേര്‍ക്ക് ചികില്‍സ നല്‍കാന്‍ ഇതിലൂടെ കഴിയും.  രോഗീകേന്ദ്രീകൃത പരിചരണത്തിലെ ആസ്റ്ററിന്‍റെ പാരമ്പര്യവും സ്ഥാപനത്തിന്‍റെ ശക്തിയും വികസന വൈദഗ്ദ്ധ്യവും ഈ പങ്കാളിത്തത്തിനു പിന്തുണയേകും.  അതീവ ഗുണമേന്‍മയുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കാനും ക്ലിനിക്കല്‍ മികവുകള്‍ക്കും പുതുമകള്‍ക്കും വേണ്ടി നിക്ഷേപം നടത്താനും ഇന്ത്യയിലെ മുന്‍നിര സംയോജിത ആരോഗ്യ പരിചരണ ശൃംഖലകളിലൊന്ന് കെട്ടിപ്പടുക്കാനും സംയോജിതമായി സാധിക്കുമെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി.

ലയനം പൂര്‍ത്തിയാകുമ്പോള്‍ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നു ആശുപത്രി ശൃംഖലകളില്‍ ഒന്നായി മാറും.  ഒന്‍പതു സംസ്ഥാനങ്ങളിലും 28 നഗരങ്ങളിലും അതിന് സാന്നിധ്യവുമുണ്ടാകും. ലയനത്തിനു ശേഷം 39 ആശുപത്രികളും 10,625 ലധികം കിടക്കകളും ആയിരിക്കും ഉണ്ടാകുക. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, മറ്റ് അനുബന്ധ ആരോഗ്യ സേവനങ്ങള്‍ എന്നിവയിലൂടെ 36,307-ലധികം ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും പിന്തുണയോടെ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് സേവനം നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News