
മ്യാന്മറിൽ സോഷ്യൽ മീഡിയ വഴി ഭൂകമ്പമുണ്ടാകുമെന്ന് പ്രവചിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ 21 കാരനായ ജ്യോതിഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീണ്ടും ഭൂകമ്പമുണ്ടാകുമെന്ന് പ്രവചനം നടത്തിയ ജോൺ മോയ് തെ എന്നയാളാണ് അറസ്റ്റിലായത്. ടിക് ടോക് വീഡിയോ വഴിയായിരുന്നു പ്രവചനം. ഈ വീഡിയോ വൈറലാവുകയായിരുന്നു. ആളുകളെ ഭയപ്പെടുത്തുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ്.
റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 3,500 പേർ കൊല്ലപ്പെടുകയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തതിന് രണ്ടാഴ്ച കഴിഞ്ഞാണ് വീണ്ടും ഭൂകമ്പം ഉണ്ടാകുമെന്ന് ജ്യോതിഷി പ്രവചനം നടത്തിയത്. ഏപ്രിൽ 21ന് മ്യാൻമറിലെ എല്ലാ സിറ്റിയിലും ഭൂകമ്പമുണ്ടാകുമെന്നായിരുന്നു പ്രവചനം. ഉയരമുള്ള കെട്ടിടങ്ങളിൽ താമസിക്കരുത് അടക്കമുള്ള നിർദേശങ്ങളും ഇയാൾ ജനങ്ങൾക്ക് നൽകിയിരുന്നു.
ALSO READ; പഹൽഗാം ഭീകരാക്രമണം: നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി
മുപ്പത് ലക്ഷത്തോളം ആളുകൾ കണ്ട വീഡിയോ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയെന്നും നിരവധി പേർ പ്രവചനം വിശ്വസിച്ച് വീടുകളിൽ നിന്ന് മാറിയെന്നും അധികൃതർ പറഞ്ഞു. ജ്യോതിശാസ്ത്രമനുസരിച്ചാണ് താൻ പ്രവചനങ്ങൾ നടത്തുന്നതെന്നായിരുന്നു ഇയാളുടെ വാദം. സെൻട്രൽ മ്യാൻമറിലെ സാഗെയ്ങ്ങിൽ നടന്ന റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

