ഭൂമിയുടെ ഭ്രമണം പൂർണമായും ടൈം ലാപ്സിൽ പകർത്തി ശാസ്ത്രജ്ഞൻ; അത്ഭുതപ്പെടുത്തുന്ന വീഡിയോ

Earth Rotation Video

ഭൂമിയുടെ ഭ്രമണം അനുഭവിക്കാം ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞനായ ഡോർജെ ആങ്ചുക്ക് പകർത്തിയ വീഡിയോ കണ്ടാൽ. ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിൽ നിന്നാണ് ടൈം-ലാപ്സ് വീഡിയോ പകർത്തിയിരിക്കുന്നത്.

നക്ഷത്രങ്ങൾ നിശ്ചലമായി നിൽക്കുന്നു, പക്ഷേ ഭൂമി ഒരിക്കലും അതിന്റെ ഭ്രമണം നിർത്തുന്നില്ല. എന്റെ ലക്ഷ്യം പകലിൽ നിന്ന് രാത്രിയിലേക്കും, രാത്രിയിൽ നിന്ന് പകലിലേക്കുമുള്ള 24 മണിക്കൂറുകളും ടൈം ലാപ്സായി പകർത്തുക എന്നതായിരുന്നു. എന്ന അടിക്കുറുപ്പോടെ ഡോർജെ ആങ്ചുക്ക് വീഡിയോ പങ്ക് വെച്ചിട്ടുണ്ട്.

Also Read: തീ ഉപയോഗിക്കാൻ സാധിക്കുന്ന പക്ഷികളെ പറ്റി അറിയാമോ?

നിരവധി വെല്ലുവിളികൾ മറികടന്നാണ് ആങ്ചുക്ക് തന്റെ ലക്ഷ്യം പൂർത്തിയാക്കിയത്. ഓറിയോൺ നക്ഷത്രസമൂഹത്തെ ഫ്രെയിം ചെയ്ത് വീഡിയോ പകർത്താനായിരുന്നു ആദ്യം ലക്ഷ്യം വെച്ചത്. എന്നാൽ ക്ഷത്രസമൂഹത്തിന്റെ സ്ഥാനം അത് ബുദ്ധിമുട്ടാക്കി. ലഡാക്കിലെ കഠിനമായ തണുപ്പുള്ള കാലാവസ്ഥയും പ്രതികൂലമായിരുന്നു.

കഠിനമായ നാല് രാത്രികളിലെ അധ്വാനത്തിലൂടെയാണ് ഭ്രമണം തന്റെ ക്യാമറക്കുള്ളിലാക്കുന്നതിൽ അദ്ദേഹം വിജയിച്ചത്. ദൃശ്യങ്ങൾ പകർത്തിയതിനു ശേഷം അത് ശ്രദ്ധാപൂർവ്വം ക്രോപ്പ് ചെയ്യുന്നതും വെല്ലുവിളിയായി നിലനിന്നു. അവസാനം അദ്ദേഹം തന്റെ ഉദ്യമത്തിൽ വിജയിക്കുക തന്നെ ചെയ്തു.

Also Read: അച്ഛനില്ലാതെ ജനനം; കുഞ്ഞന്‍ സ്രാവിന്റെ ജനനത്തില്‍ സര്‍പ്രൈസ്ഡായി ശാസ്ത്രലോകം! വീഡിയോ

വിദ്യാർത്ഥികൾക്ക് ഭൂമിയുടെ ഭ്രമണം മനസിലാക്കാൻ സഹായിക്കുന്ന ഒരു ടൈം-ലാപ്സ് വീഡിയോ ഉപയോ​ഗിക്കാൻ സാധിക്കില്ലേ എന്ന ചോദ്യത്തിൽ നിന്നാണ് ഇങ്ങനെ ഒരു ആശയത്തിലേക്ക് താൻ എത്തിയതെന്നും ആങ്‌ചുക്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News