
ആശ്വാസകിരണം പദ്ധതിയുടെ നടത്തിപ്പിനായി പത്തുകോടി രൂപ റിലീസ് ചെയ്യാൻ അനുമതി നൽകി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഈ തുക അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ വിധം കിടപ്പിലായ രോഗികളെയും മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് ആശ്വാസ കിരണം.
പദ്ധതിയുടെ നടത്തിപ്പിനായുള്ള 2024-25 സാമ്പത്തികവർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്ന് പത്തു കോടി രൂപ ആദ്യഗഡുവായി റിലീസ് ചെയ്‌തിരുന്നു. രണ്ടാമത്തെ ഗഡുവായാണ് ഇപ്പോൾ പത്തു കോടി രൂപ കൂടി റിലീസ് ചെയ്യാൻ അനുമതി ആയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
Also Read: മന്ത്രി വിദഗ്ദമായി കണ്ണിമാങ്ങ കൈപിടിയിൽ ഒതുക്കി; സുപർണ അത് ഫ്രെയിമിലുമാക്കി: ഒരു വൈറൽ ചിത്ര കഥ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here