ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത; പുതിയ തീരുമാനം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രിയിലും വിവാഹം നടത്താന്‍ അനുമതി. വൈകുന്നേരവും രാത്രിയിലും ഇതുവരെ ഗുരുവായൂരില്‍ വിവാഹം നടത്താറുണ്ടായിരുന്നില്ല. എന്നാല്‍ രാത്രി എത്രമണിവരെയാണ് വിവാഹം നടത്താനാവുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ദേവസ്വം ഭരണസമതി യോഗത്തിലാണ് ഈ പുതിയ തീരുമാനം. തീരുമാനം നടപ്പിലാക്കുന്നതിനായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി മനോജ്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാധാരണ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഉച്ച പൂജ കഴിഞ്ഞ് ഒന്നരക്ക് നട അടക്കുന്നതുവരെയാണ് വിവാഹ ചടങ്ങുകള്‍ നടക്കാറുണ്ടായിരുന്നത്.

2022 ഡിസംബറില്‍ നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി അച്യുതക്കുറുപ്പ് മകന്റെ വിവാഹം ക്ഷേത്രത്തിനു മുന്നില്‍ വൈകുന്നേരം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അപേക്ഷ, യോഗം പരിഗണിച്ചുകൊണ്ട് ഡിസംബര്‍ 19ന് വൈകീട്ട് അഞ്ചു മണിക്ക് വിവാഹം നടന്നിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News