പൊലിഞ്ഞത് 117 ജീവനുകള്‍! പ്രളയത്തില്‍ മുങ്ങി നൈജര്‍

mokwa

നൈജീരിയയിലെ മധ്യ സംസ്ഥാനമായ നൈജറിൽ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 117 ആയി ഉയര്‍ന്നു. കനത്ത മ‍ഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായതായാണ് പരാതി.

ബുധനാഴ്ച വൈകി ആരംഭിച്ച് വ്യാഴാഴ്ച രാവിലെ വരെ തുടർന്ന ശക്തമായ മഴയെ തുടർന്ന് മോക്വ പട്ടണം വെള്ളത്തിനടിയിലായി. പ്രദേശത്ത് ഇപ്പോ‍ഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണെന്നാണ് നൈജർ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി വക്താവ് ഇബ്രാഹിം ഔഡു ഹുസൈൻ അറിയിച്ചിരിക്കുന്നത്. മേഖലയിലെ ഏകദേശം 3,000 വീടുകൾ വെള്ളത്തിനടിയിലായതായാണ് വിവരം.

ALSO READ: ഇസ്രയേലിന്‍റെ മനസ് കല്ലായോ ? ഗാസയിലെ അവസാന ആശുപത്രിയും ഇസ്രയേല്‍ ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്

ഏപ്രിലിൽ കാലവര്‍ഷം ആരംഭിക്കുന്നതോടെ നൈജീരിയയിൽ പ്രളയം പതിവാണ്.2022-ൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കത്തെ രാജ്യം അഭിമുഖീകരിച്ചത്. അന്ന് 600ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 1.4 ദശലക്ഷം ആളുകൾക്ക് വീട് അടക്കം നഷ്ടപ്പെട്ടിരുന്നു. ഏകദേശം 440,000 ഹെക്ടർ വിസ്തൃതിയുള്ള കൃഷിഭൂമിയും പ്രളയത്തില്‍ നശിപ്പിക്കപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥയാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം കൂടുതൽ വഷളാക്കിയതെന്നാണ് മോക്വ തദ്ദേശ സ്വയംഭരണ പ്രദേശത്തിന്റെ ചെയർമാൻ ജിബ്രിൽ മുരേഗി അഭിപ്രായപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News