
ചണ്ഡിഗര്‍ – മണാലി ഹൈവേയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 31 പേര്‍ക്ക് പരുക്കേറ്റു. കുളു ജില്ലയിലെ പാര്‍വതി വാലിയിലെ കസോളിലേക്കുള്ള യാത്രയ്ക്കിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെ നിയന്ത്രണം നഷ്ടമായ ബസ് മറിയുകയായിരുന്നുവെന്നാണ് അഡിഷ്ണല്‍ എസ്പി സാഗര്‍ ചന്ദേര്‍ പ്രതികരിച്ചു.
പരുക്കേറ്റ 31 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ നര്‍ചോക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് ആറുപേര്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മറ്റ് യാത്രക്കാര്‍ നിസാര പരുക്കുകളാണുള്ളത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
ALSO READ: ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു; ജലക്ഷാമം രൂക്ഷമായ മുംബൈയില്‍ ടാങ്കര്‍ ഉടമകള്‍ പണിമുടക്കില്‍
പൊലീസും പ്രാദേശിക അധികൃതരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
At least 31 people were injured when a tourist bus overturned on the Chandigarh-Manali highway near Mandi Himachal Pradesh

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here