
ഒരു ഘട്ടത്തിലും ഒരു തരം വർഗീയതയോടും കൂട്ടുകൂടി രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഐഎം ശ്രമിച്ചിട്ടില്ല എന്ന് സി പി ഐ എം മുതിർന്ന നേതാവ് എ വിജയരാഘവൻ. സി പി ഐ എമ്മിന് എപ്പഴും വ്യക്തതയുള്ള രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്ന് പോലും വലിയ പിന്തുണ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Also read: തിരുവനന്തപുരത്ത് കോണ്‍ഗ്രസ്- ബി ജെ പി സംയുക്ത സമരം; വി ഡി സതീശനും വി വി രാജേഷും ഒരേ വേദിയില്‍
നിശബ്ദ പ്രചാരണ സമയത്ത് യു ഡി എഫ് വലിയ തോതിൽ വർഗീയ പ്രചരണം നടത്തുന്നു. എൽ ഡി എഫ് വികസന നയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. വിഷയങ്ങളെ വർഗീയമാക്കുന്നത് യു ഡി എഫിന്റെ സ്ഥിരം ശൈലിയാണ്. യു ഡി എഫിന്റേത് രാഷ്ട്രീയ മാന്യതക്ക് നിരക്കാത്ത പ്രചാരണ രീതിയാണ് എന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച നേതാവ് വി.വി. പ്രകാശിൻ്റെ വീട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇന്നെങ്കിലും പോകും എന്നാണ് കരുതിയത്. സ്വന്തം സഹപ്രവർത്തകൻ്റെ വീട്ടിൽ പോകാത്ത സ്ഥാനാർത്ഥി എങ്ങനെയാണ് മണ്ഡലത്തിലെ മറ്റ് ജനങ്ങളെ കാണുക. കോൺഗ്രസിൻ്റെ ഗ്രൂപ്പ് സമവാക്യങ്ങളെ ശത്രുതാപരമായാണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here