വിവാഹ വേദിയില്‍ നവദമ്പതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു, പെണ്‍കുട്ടിയുടെ കാമുകനോ?, എന്ന് സമൂഹ മാധ്യമങ്ങള്‍- വൈറലായി വീഡിയോ

വിവാഹ വേദിയില്‍, നവദമ്പതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ മെയ് മാസത്തില്‍ അര്‍ഹന്ത് ഷെല്‍ബി എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍, വീഡിയോ മാസങ്ങള്‍ പിന്നിട്ടിട്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് നെറ്റിസണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോക്കിടയായ സംഭവമിങ്ങനെയാണ്- ഉത്തരേന്ത്യയിലെവിടെയോ നടക്കുന്ന ഒരു വിവാഹം, വിവാഹ വേദിയില്‍ നവദമ്പതികളായി വരനും വധുവുമിരിക്കുന്നു. പെട്ടെന്നാണ് ഒരു യുവാവ് വധുവിന്റെ സമീപത്ത് നിന്നു കൊണ്ട് ഫോട്ടോയ്ക്കായി എത്തുന്നത്.

ALSO READ: കുട്ടിക്കുറുമ്പുകളിലൂടെ വളര്‍ന്ന തലയെടുപ്പിന്റെ അരനൂറ്റാണ്ട്, ഗജരാജന്‍ വെളിയല്ലൂര്‍ മണികണ്ഠന് ഇന്ന് അന്‍പതാം പിറന്നാള്‍

വധുവിന്റെ സമീപത്ത് നിന്ന യുവാവ് പിന്നീട് നവദമ്പതികള്‍ക്ക് ഹസ്തദാനം ചെയ്യുന്നതിനായി വരന്റെ സമീപത്തേക്ക് വരുകയും തുടര്‍ന്ന് പൊടുന്നനെ വരനെ ആക്രമിക്കുകയുമായിരുന്നു. വരന്റെ മുഖത്തേക്ക് തുടരെ തുടരെ ഇടിച്ചുകൊണ്ടായിരുന്നു യുവാവിന്റെ ആക്രമണം. ഇതുകണ്ട നവവധു ചാടിയെഴുന്നേറ്റ്്് യുവാവിനെ തടഞ്ഞുകൊണ്ട്് ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ 6000 ത്തിലേറെ കാഴ്ചക്കാരെ നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഒട്ടേറെ ആളുകള്‍ വീഡിയോക്ക് കമന്റുമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലരും വധുവിനെ കുറ്റപ്പെടുത്തുകയാണ് കമന്റുകളില്‍. വന്നത് വധുവിന്റെ കാമുകനായിരിക്കാമെന്നും എന്തിനാണ് അയാളെ ഈ ദിവസം ചടങ്ങിന് ക്ഷണിച്ചതെന്നും കമന്റുകളില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News