പൊന്നോണത്തിൻ്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര

പൊന്നോണത്തിൻ്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര. ഓണത്തിൻ്റെ വരവറിയിച്ചുള്ള അത്തച്ചമയങൾ നിരത്തിലിറങ്ങി. ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഓണത്തിൻ്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തം നഗറിൽ അത്ത പതാക ഉയർന്നതോടെ സംസ്ഥാനത്തിൻ്റെ ഓണാഘോഷത്തിന് തുടക്കമായി.

also read; ട്രെയിനിൽ വെച്ച് ടി ടി യ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

നന്മയുടേതായ മൂല്യങ്ങൾ ഇപ്പോഴും നിലനിർത്താൻ കേരളത്തിന് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്‌ഘാടന ചടങ്ങിന് ശേഷം ,ഘോഷയാത്ര മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. പുതു തലമുറയ്ക്ക് അന്യമായി മാറുന്ന കേരളത്തിൻ്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ ഘോഷയാത്രയിൽ നിറഞ്ഞു നിന്നു. മാരി തെയ്യം, ആലാമികളി, മംഗലം കളി, മയിൽ നൃത്തം, മയിൽപ്പിലിക്കാവടി, അമ്മൻ കുടം,വട്ട മുടി, കരിങ്കാലി വേഷം അങ്ങനെ നീളുന്നു കലാരൂപങ്ങൾ. സമകാലിക സംഭവങ്ങൾ പ്രമേയമാക്കിയ നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു ഘോഷയാത്രയ്ക്ക് മിഴിവേകാൻ.

also read; കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്; അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നു; എ കെ ബാലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News