വില കുറഞ്ഞ ഫാമിലി സ്കൂട്ടറുമായി ഏതർ എനർജി

2024 ൽ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ തയ്യാറായി ഏതർ എനർജി. വരാനിരിക്കുന്ന ഏഥർ സ്‍കൂട്ടർ വിശാലമായ വലിപ്പത്തിന് ഉള്‍പ്പെടെ മുൻഗണന നൽകുന്നതാണെന്ന് കമ്പനി പറയുന്നു. വലിയ പില്യൺ ഗ്രാബ് റെയിലുകൾ, വിശാലമായ ഫ്ലോർബോർഡ്, മടക്കാവുന്ന പില്യൺ ഫുട്‌റെസ്റ്റ് എന്നിവയും ഉൾപ്പെടുന്ന ഒരു ബോക്‌സി സ്റ്റാൻസ് ആണ് ടെസ്റ്റ് പതിപ്പിന്‍റെ സവിശേഷത.

ALSO READ: തമിഴ് നടൻമാർ കോടികൾ തിരഞ്ഞു പോകുമ്പോൾ മമ്മൂട്ടി വ്യത്യസ്തമായെന്തോ അവതരിപ്പിക്കുന്നു; അഭിനന്ദനവുമായി തമിഴ് മാധ്യമപ്രവർത്തകൻ

ഒരു കുടുംബത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്‌കൂട്ടറിന്റെ വികസനത്തെക്കുറിച്ച് അടുത്തിടെ ഒരു ട്വീറ്റിൽ കമ്പനി സിഇഒ തരുൺ മേത്ത സൂചന നൽകി. ഈ ഏതർ സ്‌കൂട്ടറിൽ ആതർ 450S-ൽ ഉപയോഗിച്ചിരിക്കുന്ന 2.9kWh ബാറ്ററി പായ്ക്ക് ഉൾപ്പെടുത്തിയേക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. . ഈ മോഡൽ LR (ലോ റേഞ്ച്), HR (ഹൈ റേഞ്ച്) എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാകും. ഇതിൽ എൽആർ പതിപ്പ് ആദ്യം വിപണിയിൽ എത്തിയതിന് പിന്നാലെ HR വേരിയന്റും എത്തും എന്നാണ് റിപ്പോര്‍ട്ടുകൾ.

നിലവിൽ, കമ്പനിയുടെ ലൈനപ്പിൽ രണ്ട് പ്രധാന ഓഫറുകൾ ഉൾപ്പെടുന്നുണ്ട്. 450X ഉം അടുത്തിടെ അവതരിപ്പിച്ച 450S ഉം ആണിവ.

ALSO READ: പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക-കേരളാ ബാങ്ക് വായ്പ്പാമേള : ഡിസംബര്‍ 14 ന് കോട്ടയത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News