
റിസ്റ്റ ശ്രേണി വിപുലീകരിച്ച് ഏഥർ. റിസ്റ്റ എസ് 3.7 kWh ബാറ്ററി വകഭേദം വിപണിയിൽ എത്തിച്ചതോടെയാണിത്. ഒറ്റ ചാർജിൽ 159 കി.മീ. വരെ റേഞ്ച് ലഭിക്കും. 1.37 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 1.31 ലക്ഷം എക്‌സ് ഷോറൂം വിലയുള്ള റിസ്റ്റ Z 2.9 kWh വേരിയന്റിന് മുകളിലാണ് ഈ ഇനത്തെ ഏഥർ പ്രതിഷ്ഠിച്ചത്.
റിസ്റ്റ ഇസഡ് 3.7 kWh വേരിയന്റില്‍ നേരത്തേ ലഭ്യമായിരുന്ന വലിയ 3.7 kWh ബാറ്ററി പായ്ക്കാണ് പുതിയ വേരിയന്റില്‍ ഉള്‍പ്പെടുത്തിയത്. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പുതിയ വേരിയന്റിന് ഒറ്റ ചാര്‍ജില്‍ 159 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് ഏഥര്‍ എനര്‍ജി ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് എസ് ഫോകെല പറഞ്ഞു.
Read Also: ഫോണ്‍ മാത്രമല്ല, കാറും വേറെ ലെവല്‍ ! ഒറ്റ മണിക്കൂറില്‍ റെക്കോര്‍ഡ് ബുക്കിങ്ങുമായി ഷവോമിയുടെ ആദ്യ SUV
അടുത്തിടെ ഒരു ലക്ഷം റിസ്റ്റ സ്‌കൂട്ടറുകള്‍ വിറ്റഴിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. റിസ്റ്റയെ ജനപ്രിയമാക്കിയ എല്ലാ ഫീച്ചറുകളും പുതിയ വേരിയന്റിലുമുണ്ട്. 34 ലിറ്റര്‍ ആണ് അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്. ഫ്രങ്ക് ഉപയോഗിച്ച് 22 ലിറ്റര്‍ കൂടി അധിക സ്‌പേസുണ്ടാക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here