ആ അങ്ങനെ പറ, ഇല്ലേ പിള്ളേച്ചൻ കള്ളം പറയുവാന്ന് കരുത്തും; ടൊവിനോയുടെ ‘അമ്മ പുതപ്പ്’ പാടിയത് മറ്റൊരാൾ

Vishnu Vijay Sang Tovino Thomas Song in Film

ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിച്ചാൽ പിന്നെ അവിടെ ചിരിയുടെ മാലപ്പടക്കം തന്നെ ആവും. അത്തരത്തിൽ ഒരു ചിത്രം ആയിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങി ‘അതിരടി’. കോളേജ് പയ്യനായി എത്തിയ ബസിലിനെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വില്ലൻ വേഷത്തിലെത്തിയത് ടൊവിനോ തോമസ് ആയിരുന്നു. ഗാനഗുണ്ട ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്.

ചിത്രത്തിൽ ശ്രീക്കുട്ടൻ വെള്ളായണിയുടെ ‘അമ്മ പുതപ്പെ എന്ന ഗാനം ചിത്രം കണ്ടിറങ്ങിയ ആരും മറന്നിട്ടുണ്ടാവില്ല. ഗാനം തിയേറ്ററിൽ മുഴങ്ങുമ്പോൾ ചിരിയാണ് മറുവശത്ത് മുഴങ്ങിയത്. ടൊവിനോ തോമസ് പാടുന്ന രീതിയിലാണ് ആ പാട്ട് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ആ പാട്ട് പാടിയിരിക്കുന്നത് സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ്. മ്യൂസിക് പ്രൊഡ്യൂസർ അനൂപ് നായർ പങ്കുവച്ച വിഡിയോയിലൂടെയാണ് ഈ പുതിയ വെളിപ്പെടുത്തൽ.

ALSO READ: ‘ഇന്ത്യയിൽ നടക്കുന്നത് പ്രതിപക്ഷ വേട്ട’; പിണറായി വിജയന് ഐക്യദാർഢ്യവുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ

ഈ പാട്ട് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടൊവിനോയുടെ ശബ്ദത്തിലേക്ക് മാറ്റുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ കണ്ടതോടെ ഞെട്ടിയിരിക്കുകയാണ് ആളുകൾ. ടൊവിനോ നന്നായി പാടുന്നുണ്ടല്ലോ എന്ന് തോന്നിയിരുന്നുവെന്നാണ് പലരും കമന്റായി പറയുന്നത്.

ടെക്‌നൊലോജിയ, ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ, വെറുതേ ടൊവിനോയെ സംശയിച്ചു എന്ന് തുടങ്ങുന്നു കമന്റുകൾ. ആദ്യം കോമഡിയായും പിന്നീട് വൈകാരികതയുണർത്തുന്ന രീതിയിലും ആണ് ഈ പാട്ട് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം പാടുന്നത് ടൊവിനോ ആണെങ്കിൽ പിന്നീട് പാട്ടെത്തുന്നത് വിനീത് ശ്രീനിവാസനിലൂടെ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News