സാംകുട്ടിയും ​ഗാന ഗുണ്ടയും ഒടിടിയിലേക്ക്, ‘അതിരടി’ എവിടെ, എപ്പോൾ കാണാം ?

ATHIRADI OTT RELEASE DATE

ബേസിൽ ജോസഫും ടൊവിനോ തോമസും വിനീത് ശ്രീനിവാസനുമൊക്കെ കൂടി ഒന്നിച്ചാൽ പിന്നെ അവിടെ പിറക്കുക ​ഗംഭീര പടമായിരിക്കും. അത്തരത്തിൽ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് ‘അതിരടി’. തീയറ്ററിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ചിത്രം ഇതാ നമ്മുടെ സ്വീകരണമുറിയിലേക്ക് എത്തുകയാണ്. ഒടിടി റിലീസ് തീയതി പ്ലാറ്റ്ഫോമായ സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്. ജൂൺ 19 മുതൽ അതിരടിയുടെ സ്ട്രീമിങ് ആരംഭിക്കും.

ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് അതിരടി നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. കോളേജ് വിദ്യാർഥിയായാണ് ചിത്രത്തിൽ ബേസിൽ ജോസഫ് എത്തിയത്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം ആയിരുന്നു ഇത്.

ALSO READ: ട്രോളുകളുടേയും മീമുകളുടേയും മണവാളൻ; മായാത്ത ചിരിക്കാലം

മെയ് 14 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 67 കോടിയാണ്. പക്കാ മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യുവ പ്രേക്ഷകർക്കൊപ്പം കുടുംബ പ്രേക്ഷകരെയും ആകർഷിച്ച ചിത്രം, ആദ്യാവസാനം വരെയും ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന രീതിയിൽ ആണ് കഥ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News