വാതിൽ തുറന്നപ്പോൾ ദേ നിൽക്കുന്നു; അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടൽ തകർത്തു

wild elephant attack hotel

അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടൽ തകർത്തു. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്റെ ഹോട്ടലാണ് കാട്ടാന തകർത്തത്. ഹോട്ടലിന്റെ മുൻ വാതിൽ തകർത്ത് ആന ഹോട്ടലിന്റെ അകത്തു കയറി. ഹോട്ടലിനോട് ചേർന്ന് തന്നെയാണ് ജോൺസനും കുടുംബവും താമസിക്കുന്നത്. വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും വാതിൽ തുറന്നു നോക്കിയപ്പോൾ ഹോട്ടലിനകത്ത് കാട്ടാന നിൽക്കുന്നത് ആണ് കണ്ടത്. ഉടനെ ബഹളം വെച്ച് കാട്ടാനയെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News