‘നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ, എനിക്ക് സത്യം അറിയണം’; അതുല്യയുടെ മരണത്തില്‍ നിരപരാധിയെന്ന അവകാശവാദവുമായി ഭർത്താവ് സതീഷ്

satheesh voice note out

ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ താന്‍ നിരപരാധിയെന്ന് ഭര്‍ത്താവ് സതീഷ്. സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

ഞാൻ വീട്ടുകാരുമായി സംസാരിക്കുന്നത് അതുല്യക്ക് ഇഷ്ടം അല്ല. കഴിഞ്ഞ അഞ്ച് വർഷമായി അവരുമായി ബന്ധമില്ല. ഞാൻ സുഹൃത്തുക്കൾക്കൊപ്പം പോകുന്നത് ഇഷ്ടം അല്ല. അതുല്യ അബോർഷൻ ചെയ്തത് എന്നെ മനസികമായി തളർത്തി. ആ സമയത്തു മദ്യപിച്ചു. അന്ന് മുതൽ മാനസികമായി ഞങ്ങൾ അകന്നു. കൊല്ലത്തെ ആശുപത്രിയിൽ നിന്നാണ് അബോർഷൻ നടത്തിയത്. അതുല്യയുടെ പിതാവ് പറയുന്നതുപോലെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഇല്ല.

ALSO READ: ‘അതു പോയി ഞാനും പോകുന്നു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഭർത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അതുല്യ തന്നെ മർദിക്കാറുണ്ടെന്നും കൈ ഒടിഞ്ഞ സമയത്തുപോലും അവൾ തന്നെ ബെൽറ്റ്‌ കൊണ്ട് അടിച്ചുവെന്നുമൊക്കെയാണ് ഇയാൾ ശബ്ദ സന്ദേശത്തിൽ പറയുന്നത്. തനിക്ക് 2 ലക്ഷം രൂപ ശമ്പളം ഉണ്ട്. ഇപ്പോൾ കയ്യിൽ പണമില്ല. ആഴ്ചയിൽ മദ്യപിക്കാറുണ്ട്, അപ്പോൾ അബോർഷൻ ചെയ്തത് ഓർമ വരും. വഴക്ക് ഉണ്ടാകും, അത് അതുല്യ വീഡിയോ എടുക്കും, ആ വീഡിയോ ഇപ്പോൾ എനിക്ക് നെഗറ്റീവ് ആയി മാറിയെന്നും ഇയാൾ പറയുന്നു.

നാട്ടിലെ വീടിന്റെ വാടക ഉൾപ്പെടെ അതുല്യയുടെ അമ്മയാണ് കൈപ്പറ്റാറ്. അവളുടെ സ്വർണം ഞാൻ എടുത്തില്ല. എന്ത് ചെയ്തു എന്ന് തിരക്കിയില്ല. ഞാൻ പുറത്ത് പോയപ്പോൾ ആത്മഹത്യാ ചെയ്യാൻ പോകുന്ന തരത്തിൽ വീഡിയോ അയച്ചു. ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും ഫാനിൽ തൂങ്ങികാല് നിലത്തു മുട്ടുന്ന നിലയിൽ ആയിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചു.

വലിയ ഭാരം ഉള്ള കട്ടിൽ നീക്കി മാറ്റി. ഫ്രിഡ്ജിനു മുകളിൽ ഒരു കറുത്ത മാസ്ക് ഉണ്ട്, ഞങ്ങൾ രണ്ടുപേരും ഉപയോഗിക്കാറില്ല. ഒരു വലിയ കത്തിയും സമീപത്ത് നിന്ന് കണ്ടു. ഇപ്പോൾ നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്. എനിക്ക് സത്യം അറിയണം, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണം, ഫ്ലാറ്റിലെ ക്യാമറ പരിശോധിക്കണം എന്നും അദ്ദേഹം പറയുന്നു.

അതേസമയം അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. കൊലപാതക കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News