അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം, യുപി പൊലീസിന് ദേശീയ മനുഷ്യവകാശ കമ്മീഷന്റെ നോട്ടീസ്

അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിന് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു .ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, പ്രയാഗ്രാജ് പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് നോട്ടീസ്. നാലാഴ്ചയ്ക്കം കൊലപാതകവുമായി ബന്ധപ്പെട്ട പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

അതെ സമയം കൊലപാതകത്തെക്കുറിച്ച് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഏപ്രില്‍ 24 നു സുപ്രീം കോടതി പരിഗണിക്കും. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉള്ള സംഘത്തെ കൊണ്ട് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News