ഭരണം പോയെങ്കിലെന്താ! പാര്‍ട്ടി തോറ്റെങ്കിലും നൃത്തം ചെയ്ത് ആഘോഷിച്ച് അതിഷി, വീഡിയോ വൈറല്‍

ദില്ലിയില്‍ നാലാം തവണയും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച എഎപിക്ക് വന്‍തിരിച്ചടിയാണ് നേരിട്ടത്. പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അതിഷി മര്‍ലേന മാത്രമാണ് പ്രമുഖ നേതാക്കളില്‍ വിജയം നേടിയത്. 22 സീറ്റുകളിലേക്ക് എഎപി ഒതുങ്ങിയപ്പോള്‍ 48 സീറ്റാണ് ബിജെപി നേടിയത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കോണ്‍ഗ്രസ് നിലപാടാണ് ബിജെപിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതെന്ന് വാദിക്കുമ്പോള്‍ അതിഷി നൃത്തം ചെയ്ത ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ALSO READ: സർക്കാർ ഉദ്യോ​ഗസ്ഥർ മരിച്ചാൽ ഇനി കുടുംബാം​ഗങ്ങൾക്ക് ജോലി നൽകില്ല; പാക്കിസ്ഥാനിൽ ആശ്രിത നിയമനം റദ്ദാക്കി

ദില്ലിയിലെ കല്‍ക്കാജി മണ്ഡലത്തിലാണ് അതിഷി മത്സരിച്ചത്. ഭരണം നഷ്ടപ്പെട്ടിട്ടും പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും നൃത്തം ചെയ്യാന്‍ എങ്ങനെ കഴിഞ്ഞുവെന്നാ് വിമര്‍ശനം ഉയരുന്നത്.

രാജ്യസഭ എംപി സ്വാതി മലിവാളാണ് അതിഷിക്കെതിരെ കനത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എന്തൊരു നാണമില്ലാത്ത പ്രകടനമാണിത്? പാര്‍ട്ടി പരാജയപ്പെട്ടു, എല്ലാ പ്രമുഖ നേതാക്കളും പരാജിതരായി. അപ്പോള്‍ അതിഷി മര്‍ലേന ആഘോഷിക്കുകയാണോയെന്നാണ് സ്വാതി അതിഷിയുടെ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ചു കൊണ്ട് വിമര്‍ശിച്ചിരിക്കുന്നത്.

ALSO READ: പാതിവില വാഹന തട്ടിപ്പ്; മുഖ്യപ്രതിയുമായി മൂവാറ്റുപുഴ പൊലീസ് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി

തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എഎപിയുടെ മറ്റ് നേതാക്കളെ പോലെ അതിഷിയും പിന്നിലായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ അതിഷി ബിജെപിയുടെ രമേഷ് ബിധുഡിയെ 3521 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അതിഷി 52,154 വോട്ടുകളാണ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News