
എഎപി നാലാം തവണയും അധികാരത്തിലെത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അദിഷി. അരവിന്ദ് കെജ്രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല എന്നും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായിരുന്നു എന്നും അദിഷി പറഞ്ഞു
അതേസമയം ദില്ലിയില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി. ദില്ലി നാലുതല സുരക്ഷാ വലയത്തിലാണ്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും രണ്ട് കമ്പനി അര്‍ദ്ധസൈനിക സേന, ആകാശ കാഴ്ചയ്ക്കായി ഡ്രോണുകള്‍ എന്നിവയുമുണ്ട്. സ്ഥാനാര്‍ത്ഥികളുടെ വിജയഘോഷയാത്രയും പൊലീസ് നിരീക്ഷിക്കും.
also read: രാജ്യതലസ്ഥാനം ആര് ഭരിക്കും ? ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം
രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകും. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. അതേസമയം, എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എക്സിറ്റ്പോൾ പ്രവചനങ്ങൾ തള്ളി അധികാരത്തിൽ തിരിച്ചെത്താമെന്നാണ് ആം ആദ്മി പാർട്ടിയുടെ കണക്കുകൂട്ടൽ. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ അയ്യായിരം ഉദ്യോഗസ്ഥരെയും സജ്ജരാക്കിയിട്ടുണ്ട്. 60. 54 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here