‘ദില്ലിയിൽ ബിജെപി നടപ്പിലാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടി അനീതിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് അതിഷിയുടെ കത്ത്

delhi atishi

ദില്ലിയിൽ ബിജെപി നടപ്പിലാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ആം ആദ്മി പാർട്ടി. നിയമസഭാ സമ്മേളനത്തിന്റെ നാലാം ദിവസവും ആം ആദ്മി പാർട്ടി എംഎൽഎമാരെ നിയമസഭാ സമുച്ചയത്തിൽ പ്രവേശിപ്പിച്ചില്ല. അതേസമയം എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ ന്യായീകരണവുമായി സ്പീക്കറും രംഗത്തെത്തി. ആം ആദ്മി പാർട്ടിയുടേത് നിരുത്തരവാദിത്തപരമായ സമീപനമെന്ന് അതിഷിക്കയച്ച മറുപടിക്കത്തിൽ സ്പീക്കർ വ്യക്തമാക്കി. ദില്ലി നിയമസഭാ സമ്മേളനം തുടങ്ങി നാലാം ദിവസവും പ്രതിപക്ഷ എംഎൽഎമാരെ നിയമസഭ സമുച്ചത്തിൽ പ്രവശിപ്പിച്ചില്ല.

ദില്ലി പോലീസ് ബാരിക്കേഡ് നിരത്തിയാണ് പ്രതിപക്ഷ നേതാവ് അതിഷിയെയും ആം ആദ്മി പാർട്ടി എംഎൽഎമാരെയും തടഞ്ഞത്. ഇതിനെതിരെ നിയമസഭയ്ക്ക് പുറത്ത് എംഎൽഎമാർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. രാഷ്ട്രപതിയെ കാണാനെത്തിയ എംഎൽഎമാരെ പോലീസ് നടുറോഡിൽ തടഞ്ഞു. ബിജെപി ദില്ലിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പിലാക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

ALSO READ; ഉത്തരാഖണ്ഡിലെ ഹിമപാതം: ശക്തമായ മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; രക്ഷപ്പെടുത്തിയ 10 പേരുടെ നില അതീവ ഗുരുതരം

നിയമസഭയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടി അനീതിയാണെന്ന് ചൂണ്ടിക്കാട്ടി അതിഷി നിയമസഭാ സ്പീക്കർ വിജേന്ദ്രഗുപ്തക്ക് കത്തെഴുതി. പൊതുജനങ്ങൾക്കായ് ശബ്ദമുയർത്താനുള്ള പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശത്തെ അടിച്ചമർത്തുന്നതാണ് നടപടി എന്ന് അതിഷി കത്തിൽ ചൂണ്ടിക്കാണിച്ചു. ജയ് ഭീം മുദ്രാവാക്യം ഉയർത്തിയതിന് പ്രതിപക്ഷ എംഎൽഎമാരെ പുറത്താക്കിയപ്പോൾ മോദി മുദ്രാവാക്യം വിളിച്ച ഭരണകക്ഷി എംഎൽഎമാർക്കെതിരെ എന്ത് നടപടിയെടുത്തെന്നും കത്തിലൂടെ അതിഷി ചോദിച്ചു. എന്നാൽ സസ്പെൻഡ് ചെയ്ത നടപടിയെ ന്യായീകരിച്ചു കൊണ്ട് സ്പീക്കർ രംഗത്തെത്തി.

ലെഫ്റ്റനന്റ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം നിരുത്തരവാദപരമായി പെരുമാറിയെന്ന് അതിഷിക്കയച്ച മറുപടിക്കത്തിൽ സ്പീക്കർ ചൂണ്ടിക്കാട്ടി. ആം ആദ്മി പാർട്ടി തെറ്റായ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും സ്പീക്കർ മറുപടി നൽകി. അതിനിടെ ആം ആദ്മി സ സർക്കാരിന്റെ കാലത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞദിവസം അവതരിപ്പിച്ച മദ്യനയവുമായി ബന്ധപ്പെട്ട സിഎ ജി റിപ്പോർട്ടിൽ ആം ആദ്മി പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News